മാസപ്പടി കേസ്; പിണറായി വിജയൻ ഇഡിയ്ക്ക് മുന്നിൽ ഹാജരാകില്ല
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ പിണറായി വിജയൻ വെള്ളിയാഴ്ച ഇഡിയ്ക്ക് മുന്നിൽ ഹാജരായേക്കില്ല. വെള്ളിയാഴ്ച നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി പിണറായിക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇഡിയ്ക്ക് മുന്നിൽ ഹാജരാകേണ്ടതില്ലെന്നാണ് പിണറായിയുടെ തീരുമാനം. നിയമസഭ സമ്മേളനവും, പ്രതിപക്ഷ നേതാവിന്റെ ചുമതലകളും ചൂണ്ടിക്കാട്ടിയാകും അദ്ദേഹം ഹാജരാകാതിരിക്കുക. 29വരെയാണ് നിലവിൽ നിയമസഭാ സമ്മേളനം തീരുമാനിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഹാജരാകാൻ കഴിയുന്ന വിവരം പിണറായി ഇഡിയെ അറിയിക്കും. നാളെ മുതൽ സിപിഎം സംസ്ഥാനസമിതിയോഗവും ചേരാനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാത്തതെന്ന് പിണറായി…

