സ്ത്രീകളുടെ സ്തനങ്ങളിൽ സ്പർശിക്കുന്നതും പാന്റ്സ് അഴിക്കാൻ ശ്രമിക്കുന്നതും ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി
അലഹബാദ്: സ്ത്രീകളുടെ സ്തനങ്ങളിൽ സ്പർശിക്കുന്നതും പാന്റ്സ് അഴിക്കാൻ ശ്രമിക്കുന്നതും ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി. സ്ത്രീകളെ വലിച്ചിഴയ്ക്കുന്നതും ബലാത്സംഗത്തിന്റെ പരിധിയിൽ വരില്ലെന്നും ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്ര വ്യക്തമാക്കി. പോക്സോ കേസ് ചുമത്തിയതിനെതിരെ രണ്ട് യുവാക്കൾ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് അലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ വിവാദ പരാമർശം. സ്ത്രീകളുടെ സ്നങ്ങളിൽ സ്പർശിക്കുന്നതോ പാന്റ്സ് അഴിക്കാൻ ശ്രമിക്കുന്നതോ വലിച്ചിഴയ്ക്കുന്നതോ ബലാത്സംഗ ശ്രമത്തിനുള്ള തെളിവുകളായി കണക്കാക്കാനാകില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഇത്തരം പ്രവർത്തികളിലേർപ്പെടുന്നവർക്കെതിരെ ബലാത്സംഗ, ബലാത്സംഗശ്രമ കുറ്റങ്ങൾ ചുമത്താനാവില്ലെന്നും കോടതി…

