കോടതിക്കുള്ളിൽ കാപ്പാ കേസ് പ്രതികളുടെ ‘റീൽസ് ഷൂട്ട്’; യുവാവിനെ കയ്യോടെ പൊക്കി പൊലീസ്
കൊല്ലം: കൊല്ലത്ത് കോടതിയിൽ വിചാരണക്കായി ഹാജരാക്കിയ കാപ്പാ പ്രതികളടക്കമുള്ളവരുടെ റീൽസ് ചിത്രീകരിച്ച് പ്രചരിപ്പിച്ച യുവാവ് പിടിയിൽ. പാരിപ്പള്ളി കല്ലുവാതുക്കൽ സ്വദേശി അക്ഷയ് ആണ് അറസ്റ്റിലായത്. ഭീഷണി രൂപത്തിലുള്ള റീൽസ് ചിത്രീകരിച്ച ശേഷം പ്രതി തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ കാപ്പാ പ്രതികൾ അടക്കമുളളവരെ വിചാരണയ്ക്കായി ഹാജരാക്കിയപ്പോഴായിരുന്നു റീൽസ് ചിത്രീകരണം. പ്രതികൾ കോടതി മുറിയിൽ നിൽക്കുന്നതും അവരെ പുറത്തേക്ക് കൊണ്ടുവരുന്നതും കല്ലുവാതുക്കൽ സ്വദേശിയായ അക്ഷയ് മൊബൈൽ ഫോണിൽ പകർത്തി. ശേഷം ഭീഷണിപ്പെടുത്തുന്നതും…

