‘സവർക്കർ ബ്രിട്ടീഷ് സർക്കാരിന് അഞ്ച് തവണ മാപ്പെഴുതി നൽകി, പശുവിനെ ദൈവമായി ആരാധിച്ചിട്ടില്ല’-ചെറുമകൻ സത്യകി
തീവ്ര ഹിന്ദുത്വവാദിയായ വി ഡി സവർക്കർ ജയിലിൽ കഴിയുന്ന കാലത്ത് ബ്രിട്ടീഷ് സർക്കാരിന് അഞ്ചുതവണ മാപ്പപേക്ഷ നൽകിയെന്ന് ചെറുമകൻ സത്യകി സവർക്കർ കോടതിയിൽ. പശുവിനെ അദ്ദേഹം ദൈവമായി കണ്ടിരുന്നില്ലെന്നും ഉപകാരമുളള ഒരു മൃഗമായി മാത്രമാണ് കണ്ടതെന്നും സത്യകി പറഞ്ഞു. ലോക്സഭാ പ്രതിപക്ഷ നേതാവ്രാഹുൽ ഗാന്ധിക്കെതിരെ നൽകിയ അപകീർത്തി കേസിൽ ക്രോസ് വിസ്താരത്തിനിടെയാണ് സത്യകി സവർക്കർ ഇക്കാര്യം പറഞ്ഞത്.‘ആൻഡമാനിലെ സെല്ലുലാർ ജയിലിലായിരുന്നപ്പോൾ സവർക്കർ അഞ്ചുതവണ ദയാഹർജികൾ സമർപ്പിച്ചിരുന്നു എന്ന് സത്യമാണ്. സവർക്കർ മാത്രമല്ല നിരവധി രാഷ്ട്രീയ തടവുകാരും ബ്രിട്ടീഷ്…

