റസ്റ്റാറന്റ് ബില്ല് കിട്ടുമ്പോൾ ഇക്കാര്യം ഉറപ്പായും ശ്രദ്ധിക്കുക; സർവിസ് ചാർജ് ഈടാക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കാൻ കേന്ദ്രം
റസ്റ്റാറൻ്റുകളിൽ നിർബന്ധിത സർവിസ് ചാർജ് ഈടാക്കുന്നതിനെതിരെ നടപടികൾ ശക്തമാക്കിയിരിക്കുകയാണ് കേന്ദ്രം. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾ കർശന പരിശോധന നേരിടേണ്ടിവരുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. ഉപഭോക്തൃകാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബില്ലുകളിൽ റസ്റ്റാറൻ്റുകൾ തനിയെ സർവിസ് ചാർജ് ചേർക്കുന്നുവെന്ന പരാതികൾ ലഭിച്ചതിനെ തുടർന്ന് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി കർശന നടപടികളിലേക്ക് കടന്നപ്പോഴാണ് മന്ത്രിയുടെ ഈ പ്രസ്താവന. ദേശീയ ഉപഭോക്തൃ ഹെൽപ്‌പ്ലൈൻ വഴി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ രാജ്യത്തുടനീളമുള്ള 41 റസ്റ്റാറന്റു്കൾക്കെതിരെ സി.സി.പി.എ സ്വമേധയാ നടപടി സ്വീകരിച്ചിട്ടുണ്ട്….

