Headlines

കായംകുളം എംഎസ്എം കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്; എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തിൽ നാല് പേർ അറസ്റ്റിൽ

ആലപ്പുഴ: കായംകുളം എംഎസ്എം കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് വിജയത്തെത്തുടർന്നുണ്ടായ എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തിൽ നാല് പേർ അറസ്റ്റിൽ. എസ്എഫ്ഐ പ്രവർത്തകരായ നാലുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 50 ലേറെ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു. പോലീസിനെ അക്രമിച്ചതിനും, പൊതുമുതൽ നശിപ്പിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്. ഇന്നലെയാണ് എംഎസ്എം കോളേജിലെ തിരഞ്ഞെടുപ്പ് വിജയാഘോഷ പ്രകടനത്തിനിടെ സംഘർഷമുണ്ടായത്. കോൺഗ്രസ് ഓഫീസിലേക്ക് കല്ലെറിഞ്ഞതിനെ തുടർന്നാണ് എസ്എഫ്ഐ -കെഎസ്‌യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. കല്ലേറിൽ വിദ്യാർഥികള്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റു. കല്ലേറില്‍…

Read More

സര്‍വകലാശാല കലോത്സവത്തിനിടെ കെഎസ്‌യു പ്രതിഷേധം; എസ്എഫ്‌ഐ തിരഞ്ഞുപിടിച്ച് മര്‍ദ്ദിക്കുന്നുവെന്ന് ആരോപണം

തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവ വേദിയില്‍ പ്രതിഷേധം. രാവിലെ ഒപ്പന മത്സര വേദിയില്‍ കെഎസ് യു പ്രവര്‍ത്തകരാണ് പ്രതിഷേധിക്കുന്നത്. കലോത്സവത്തില്‍ പങ്കെടുക്കാനും കാണാനുമെത്തിയ കെഎസ് യു പ്രവര്‍ത്തകരെ എസ്എഫ്‌ഐക്കാരായ സംഘാടക സമിതിക്കാര്‍ തിരഞ്ഞെുപിടിച്ച് മര്‍ദ്ദിച്ചു എന്നാരോപിച്ചാണ് പ്രതിഷേധം. എസ്എഫ്‌ഐക്കാര്‍ തല്ലിച്ചതച്ച രണ്ടുപേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും പ്രതിഷേധക്കാര്‍ പറയുന്നു. ശ്രീജിത്ത് എന്ന എസ്എഫ്‌ഐ നേതാവിന്റെ നേതൃത്വത്തിലാണ് മര്‍ദ്ദനം അരങ്ങേറിയത്. മര്‍ദ്ദനം നോക്കി നിന്ന പൊലീസ്, നിങ്ങള്‍ എന്തിനാണ് ഇവിടെ വന്നതെന്നാണ് ചോദിച്ചതെന്നും കെഎസ് യു പ്രവര്‍ത്തകര്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial