തല മുതിർന്ന സിപിഎം നേതാവ് എസ് കെ ആശാരി അന്തരിച്ചു
നെടുമങ്ങാട്:മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും സിപിഐഎം തിരുവനന്തപുരം മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ എസ്.കെ.ആശാരി അന്തരിച്ചു. 93 വയസ്സായിരുന്നു. കർഷകസംഘം ജില്ലാ സെക്രട്ടറി, സംസ്ഥാന ജോ:സെക്രടറി എന്നീ ചുമതലകൾ നിർവഹിച്ചിട്ടുണ്ട്. വട്ടപ്പാറയിലെ വസതിയിലാണ് അന്ത്യം. വാർദ്ധക്യ സഹജമായ അസുഖം കാരണം ദീർഘകാലമായി ചികിത്സയിലായിരുന്നു. സംസ്കാരം നാളെ നടക്കും. മലയോര മേഖലയിൽ കർഷക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായകമായ പങ്കു വഹിച്ച ആളാണ് എസ് കെ ആശാരി. നാളെ രാവിലെ 10 മണിക്ക് സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം നടക്കും….

