Headlines

കോവളം സ്പാ പീഡനക്കേസ്: പ്രതിയായ ഹെൽത്ത് ഇൻസ്പെക്ടറെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

തിരുവനന്തപുരം: കോവളം സ്പാ പീഡനകേസിൽ പ്രതിയായ ഹെൽത്ത് ഇൻസ്പെക്ടർ മായയ്ക്ക് എതിരെ നടപടി. നഗരൂർ പഞ്ചായത്തിലെ താൽക്കാലിക ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. അറസ്റ്റ് വിവരം പൊലീസ് രേഖാമൂലം അറിയിച്ചതോടെയാണ് പഞ്ചായത്തിന്റെ തീരുമാനം. സ്പാ നടത്തിപ്പിൽ മായയ്ക്ക് നിർണായക പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. കേസിൽ കഴിഞ്ഞദിവസം നഗരൂർ ആരോഗ്യകേന്ദ്രത്തിലെ താൽക്കാലിക ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വി. മായയെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ അറസ്റ്റിലായ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിന്റെ അടുത്ത സുഹൃത്താണ് മായ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial