എസ് എസ് എൽ സി ഹയർ സെക്കൻ്ററി പരീക്ഷകൾക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം:എസ് എസ് എൽ സി, രണ്ടാം വർഷ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കൻ്ററി പരീക്ഷകൾക്ക് ഇന്ന് തുടക്കം. സംസ്ഥാനത്തൊട്ടാകെ 2964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി ആകെ 4,27,021 വിദ്യാർഥികളാണ് റഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതുക. രാവിലെ 9:30 മുതൽ 11:45 വരെയാണ് എസ് എസ് എൽ സി പരീക്ഷ.ഉച്ചക്കഴിഞ്ഞ് ഹയർ സെക്കന്ററി പരീക്ഷകളും നടക്കും. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ എഴുതുന്നത്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ. 28,358 കുട്ടികളാണ് പരീക്ഷയെഴുതുന്നത്….

