പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; യുവാവ് അറസ്റ്റിൽ

കൊല്ലം: കൊല്ലത്ത് കരുനാഗപ്പള്ളിയിൽ പ്ലസ്‌വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് കൊയിലാണ്ടി അരിക്കുളം സ്വദേശി 37 വയസുകാരൻ സുരേഷ് ആണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി ഗുജറാത്തിൽ നിന്നാണ് കരുനാഗപ്പള്ളി പോലീസ് പിടികൂടിയത്. ഈ മാസം 12നാണ് തൊടിയൂർ സ്വദേശിനിയായ പ്ലസ് വൺ വിദ്യാർത്ഥിനി തൂങ്ങി മരിച്ചത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയ്ക്ക് യുവാവുമായി അടുപ്പമുണ്ടെന്ന് കണ്ടെത്തി. വൈകീട്ട് അയൽവാസികളോടൊപ്പം തിരുവാതിരക്കളി കളിച്ചുകൊണ്ട് നിന്ന പെൺകുട്ടി സുരേഷിൻ്റെ…

Read More

ഗൃഹനാഥൻ ഓട്ടോഡ്രൈവറെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ജീവനൊടുക്കി

കോട്ടയം:കടുത്തുരുത്തി അറുനൂറ്റിമംഗലത്ത് വീട്ടിലേയ്ക്ക് ഓട്ടം വിളിച്ച ശേഷം ഡ്രൈവറെ കുത്തി പരിക്കേൽപ്പിച്ച് ഗൃഹനാഥൻ ജീവനൊടുക്കി.കടുത്തുരുത്തി അറുനൂറ്റിമംഗലം മുള്ളംമടയ്ക്കൽ ഷിബു ലൂക്കോസിനെയാണ് (45) വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.കുത്തേറ്റ അറുനൂറ്റിമംഗലം സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ പ്രസാദിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.ഷിബു ലൂക്കോസ് ഓട്ടോറിക്ഷ ഓട്ടം വിളിക്കുകയായിരുന്നു.വീട്ടിൽ എത്തിയ പ്രസാദും ഷിബുവും തമ്മിൽ വാക്ക് തർക്കം ഉണ്ടായി. തുടർന്ന്, ഷിബു പ്രസാദിനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പരിക്കേറ്റ…

Read More

കടം വാങ്ങിയ പണവും സ്വർണവും തിരികെ നൽകാത്തതിന് അയൽവാസിയുടെ മുന്നിൽവച്ച് സ്വയം തീകൊളുത്തി; വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു

പത്തനംതിട്ട: അയൽവാസിയുടെ ബന്ധു കടം വാങ്ങിയ പണവും സ്വർണവും തിരികെ നൽകാത്തതിന്റെ പേരിൽ ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു. പത്തനംതിട്ട വല്ലന സ്വദേശിനി രജനി ത്യാഗരാജ(56) നാണ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെ മരിച്ചത്. അയല്‍വാസിക്ക് കടം കൊടുത്ത പണവും സ്വര്‍ണ്ണവും തിരികെ ലഭിക്കാത്തതിലുള്ള മനോവിഷമം കൊണ്ടാണ് അയല്‍വാസിയുടെ വീടിന് മുന്നില്‍ രജനി സ്വയം തീ കൊളുത്തിയതെന്നാണ് പ്രാഥമിക നിഗമനം. ചെങ്ങന്നൂര്‍ കല്ലിശ്ശേരിയിലെ ആശുപത്രിയില്‍ രജനിയെ ഉടന്‍ എത്തിച്ചെങ്കിലും എണ്‍പത് ശതമാനത്തിലധികം പൊള്ളലേറ്റതിനാല്‍ കളമശ്ശേരി മെഡിക്കല്‍…

Read More

വിവാഹനിശ്ചയ ദിവസം യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

എടപ്പാൾ: വിവാഹ നിശ്ചയ ദിവസം യുവാവിനെ വീടിനടുത്ത് പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വട്ടംകുളം കുറ്റിപ്പാല കുഴിയിൽ വേലായുധന്റെ മകൻ അനീഷ് (38 )ആണ് മരിച്ചത്. ഇന്നാണ് വിവാഹ നിശ്ചയം നടക്കാനിരുന്നത്. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചു ശനിയാഴ്ച രാത്രി വീട്ടിൽ ഉറങ്ങാൻ കിടന്നതായിരുന്നു. ഞായറാഴ്ച നേരം പുലർന്നപ്പോൾ അനീഷിനെ കാണാതാവുകയായിരുന്നു. അനീഷിന്റെ മാതാവ് സത്യ തിരച്ചിൽ നടത്തിയപ്പോളാണ് വീടിനു മുന്നിലുള്ള പറമ്പിലെ മാവിൻ കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തുന്നത്.കുറ്റിപ്പാലയിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് അനീഷ്. പുലർച്ചെ രണ്ടുമണിക്ക്…

Read More


കോഴിക്കോട് മേപ്പയൂരിൽ ഇരുപത്തിയാറുകാരി തീകൊളുത്തി മരിച്ചു

കോഴിക്കോട്: മേപ്പയൂരിൽ ഇരുപത്തിയാറുകാരി തീകൊളുത്തി മരിച്ചു. കീഴ്പ്പയ്യൂർ നന്താനത്ത് മുക്ക് പടിഞ്ഞാറയിൽ സത്യന്റെ മകൾ അഞ്ജന (26) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Read More

മൂന്നാറിലെ ഹോട്ടലിൽ യുവതി തൂങ്ങി മരിച്ചനിലയിൽ; ജീവനൊടുക്കിയത് പത്തനംതിട്ട സ്വദേശിനി

ഇടുക്കി: മൂന്നാറിലെ ഹോട്ടലിൽ യുവതി തൂങ്ങി മരിച്ചനിലയിൽ. പത്തനംതിട്ട കോന്നി സ്വദേശി ജോതി (30) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിനും കുട്ടിക്കുമൊപ്പം കഴിഞ്ഞ തിങ്കളാഴ്ചയാണ് മൂന്നാർ സന്ദർശനത്തിനെത്തിയത്. മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് ജ്യോതിയെ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾക്കായി പോലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ തിങ്കളാഴ്ചയാണ് മൂന്നംഗ കുടുംബം മൂന്നാർ സന്ദർശനത്തിന് എത്തിയത്. കൊച്ചി – ധനുഷ് കോടി ദേശീയപാതയിൽ പഴയ മൂന്നാർ സി.എസ്.ഐ ജംഗ്ഷനു സമീപത്തുള്ള സ്വകാര്യ റിസോർട്ടിലാണ്…

Read More

വില്ലേജ് ഓഫീസർ വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ; സംഭവം അടൂരിൽ

അടൂർ: അടൂരിൽ വില്ലേജ് ഓഫീസർ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. കടമ്പനാട് വില്ലേജ് ഓഫീസറാണ് ജീവനൊടുക്കിയത്. ഇളംപള്ളിൽ പയ്യനല്ലൂർ കൊച്ചുതുണ്ടിൽ മനോജ് (47) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയാണ് മനോജിനെ കിടപ്പുമുറിയിലെ സീലിങ് ഫാനിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്

Read More

വിഷം കഴിച്ച് എട്ടാം ക്ലാസ് വിദ്യാർഥി മരിച്ചു; അധ്യാപകർ അപമാനിച്ചെന്നു ബന്ധുക്കളുടെ പരാതി

തൊടുപുഴ: വിഷം കഴിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന എട്ടാം ക്ലാസ് വിദ്യാർഥി മരിച്ചു. ഉപ്പുതറയിലാണ് സംഭവം. കുട്ടിയുടെ പക്കൽ നിനന്നു പുകയില ഉത്പന്നം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് അധ്യാപകർ ശാസിച്ചതും മാനസികമായി പീഡിപ്പിച്ചതുമാണ് ആത്മഹത്യക്കു കാരണമെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. ഉപ്പുതറയിലെ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് മരിച്ചത്. വിദ്യാർഥികളിൽ ചിലർ പുകയില ഉത്പന്നങ്ങൾ സ്കൂളിലേക്ക് കൊണ്ടു വന്നതായി അധ്യാപകർക്കു വിവരം ലഭിച്ചു. ഇക്കഴിഞ്ഞ അഞ്ചാം തീയതി മരിച്ച കുട്ടിയും പുകയില ഉത്പന്നങ്ങൾ കൊണ്ടു വന്നതായി അധ്യാപകർ അറിഞ്ഞു….

Read More

കോഴിക്കോട് കല്ലാച്ചിയിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: കല്ലാച്ചി ചേലക്കാട് പ്ലസ്ടു വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കല്ലാച്ചി ഗവ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി കുവ്വക്കാട്ശിവക്ഷേത്രത്തിനടുത്ത് (വി.പി മുക്ക്) പുത്തന്‍പുരയില്‍ താഴെ കുനിയില്‍ ദാസന്റെ മകള്‍ ദിനയ ദാസിനെയാണ് വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നാദാപുരം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

Read More

കോഴിക്കോട് പ്ലസ്ടു വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട്: കല്ലാച്ചി ചേലക്കാട് പ്ലസ് ടു വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കല്ലാച്ചി ഗവ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനി ചേലക്കാട് സ്വദേശിനി ദിനയ ദാസാണ് തൂങ്ങി മരിച്ചത്. സംഭവത്തിൽ നാദാപുരം പൊലീസ് അന്വേഷണം തുടങ്ങി. നാദാപുരം പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകും.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial