സദാസമയം ഫോണിൽ; ഭർത്താവ് ഫോൺ പിടിച്ചു വാങ്ങിയതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി

ഭർത്താവ് ഫോൺ പിടിച്ചു വാങ്ങിയതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. ഛത്തീസ്ഗഡിലെ ദുർഗ് ജില്ലയിലെ ഭിലായിലാണ് സംഭവം. ഭർത്താവുമായി വഴക്കിട്ട യുവതി, മുറിയിൽ കയറി തൂങ്ങിമരിക്കുകയായിരുന്നു. ഭാര്യയുടെ അമിത മൊബൈൽ ഉപയോഗത്തിൽ സഹികെട്ടാണ് ഫോൺ പിടിച്ചുവാങ്ങിയതെന്ന് ഭർത്താവ് പൊലീസിനോട് പറഞ്ഞു.വെള്ളിയാഴ്‌ച ഉച്ചയോടെയാണ് സംഭവം. ടൈൽസ് തൊഴിലാളിയായ ഭൂപേന്ദ്ര സാഹുവിൻ്റെ ഭാര്യ രചന സാഹുവിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആറുവർഷം മുമ്പ് വിവാഹിതരായ ദമ്പതികൾക്ക് അഞ്ച് വയസ്സുള്ള ഒരു മകളുണ്ട്. രചനയുടെ അമിത മൊബൈൽ ഉപയോഗത്തെ ചൊല്ലി ഇരുവരും വഴക്കിടാറുണ്ടായിരുന്നുവെന്ന്…

Read More

യുവതിയുടെ ആത്മഹത്യ: ഭർതൃപിതാവ് അറസ്റ്റിൽ

കുന്നംകുളം : കടവല്ലൂർ കല്ലുംപുറത്ത് യുവതി ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ പിതാവിനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.കേസിലെ രണ്ടാം പ്രതിയായ കടവല്ലൂർ കല്ലുംപുറം സ്വദേശി പുത്തൻപീടികയിൽ അബൂബക്കറി(62)നെയാണ് കുന്നംകുളം അസിസ്റ്റൻറ് പോലീസ് കമ്മീഷണർ പി. അബ്ദുൽ ബഷീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.കടവല്ലൂർ കല്ലുംപുറം പുത്തൻപീടികയിൽ സൈനുൽ ആബിദിന്റെ ഭാര്യ സൈനബ(22)യാണ് ആത്മഹത്യ ചെയ്തത്.കഴിഞ്ഞ ഒക്കടോബർ 25നാണ് സംഭവം നടന്നത്.

Read More

നഗരസഭ മുൻ കൗൺസിലർ കല്ലടയാറ്റിൽ ചാടി ആത്മഹത്യ ചെയ്തു.

കൊല്ലം: നഗരസഭ മുൻ കൗൺസിലർ കല്ലടയാറ്റിൽ ചാടി ആത്മഹത്യ ചെയ്തു. പുനലൂർ മുൻ നഗരസഭ കൗൺസിലർ സിന്ധു ഉദയകുമാർ ആണ് പുഴയിൽ ചാടി ജീവനൊടുക്കിയത്. സിന്ധുവിന്‍റെ മൃതദേഹം കല്ലടയാറ്റിൽ മൂക്കടവ് ഭാഗത്തു നിന്നും കണ്ടെത്തി. സിന്ധുവും സുഹൃത്തുകളും തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഈ ഇടപാടുമായി ബന്ധപ്പെട്ടു നഗരസഭയിലെ ജീവനക്കാരിയുമായി കഴിഞ്ഞ ദിവസം തർക്കവും വാക്കേറ്റവും ഉണ്ടായിരുന്നു. ഇതിനു ശേഷമാണു കല്ലടയറ്റിലേക്കു സിന്ധു ചാടിയതെന്ന് ഭർത്താവ് ഉദയകുമാർ പറഞ്ഞു. സ്വർണാഭരണങ്ങളും പണവും എടിഎം കാർഡും…

Read More

മകളുടെ വിവാഹ ദിവസം അച്ഛൻ ജീവനൊടുക്കി

ആലപ്പുഴ: മകളുടെ വിവാഹ ദിവസം അച്ഛന്‍ ജീവനൊടുക്കി. ആലപ്പുഴ കഞ്ഞിക്കുഴി നമ്പുകണ്ടത്തില്‍ സുരേന്ദ്രനെയാണ് (54) തീ കൊളുത്തി മരിച്ചനിലയിൽ കണ്ടെത്തിയത്. വീടും ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്. ഇന്ന് രാവിലെയാണ് സംഭവം. ഇയാൾക്ക് രണ്ടു പെണ്മക്കളായിരുന്നു. മൂത്ത മകൾ സൂര്യയുടെ വിവാഹം ഇന്ന് ഉച്ചയ്ക്ക് 12 ന് നടക്കാനിരിക്കെയാണ് മരണം. മുഹമ്മയിലാണ് വിവാഹ ചടങ്ങുകള്‍ നിശ്ചയിച്ചിരുന്നത്. അയല്‍വാസികളാണ് സുരേന്ദ്രന്റെ വീട്ടില്‍ നിന്ന് തീ ഉയരുന്നത് കണ്ടത്. ഉടന്‍ തന്നെ തീയണച്ചെങ്കിലും സുരേന്ദ്രനെ രക്ഷിക്കാനായില്ല

Read More

തിരുവനന്തപുരത്ത് നാലംഗ കുടുംബം വിഷം കഴിച്ച നിലയില്‍; അച്ഛനും മകളും മരിച്ചു;

തിരുവനന്തപുരം: തിരുവനന്തപുരത്ത് നാലംഗ കുടുംബം വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പെരിങ്ങമലയിലാണ് സംഭവം. അച്ഛനും മകളും മരിച്ചു. അമ്മയും മകനും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുല്ലാമുക്കില്‍ ശിവരാജന്‍ (56), മകള്‍ അഭിരാമി (22) എന്നിവരാണ് മരിച്ചത്. ശിവരാജന്റെ ഭാര്യ ബിന്ദു, മകന്‍ അര്‍ജുന്‍ എന്നിവരെയാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കട ബാധ്യതയാണ് കുടുംബം ഒന്നടങ്കം ജീവനൊടുക്കാന്‍ കാരണമായതെന്നു റിപ്പോര്‍ട്ടുകളുണ്ട്

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial