Headlines

വീട്ടുപറമ്പില്‍നിന്ന് തീ ഉയരുന്നത് കണ്ടു; പറമ്പ് വൃത്തിയാക്കി കത്തിക്കുന്നതെന്ന് ധരിച്ചു; പറമ്പില്‍ ചിതയൊരുക്കി ജീവനൊടുക്കി വീട്ടമ്മ

വാടാനപ്പള്ളി(തൃശ്ശൂര്‍): മകളുടെ മരണശേഷം മാനസിക പ്രയാസത്തിൽ ആയിരുന്ന വീട്ടമ്മ ജീവനൊടുക്കി. തൃത്തല്ലൂർ ഏഴാം കല്ല് കോഴിശ്ശേരി പരേതനായ രമേശിന്റെ ഭാര്യ ഷൈനിയാണ് മരിച്ചത്. 52 വയസ്സായിരുന്നു. ഒരു വർഷം മുൻപാണ് ഇവരുടെ ഇളയ മകളായ 25 കാരി കൃഷ്ണ വിശാഖപട്ടണത്ത് വെച്ച് മരണപ്പെടുന്നത്. അതിനുശേഷം ഇവർ അതീവ ദുഃഖിതയായിരുന്നെന്നും കഠിനമായ മാനസിക പ്രയാസത്തിലൂടെയാണ് കടന്നുപോയത് എന്നും നാട്ടുകാരും ബന്ധുക്കളും പറയുന്നു. സ്വന്തം വീട്ടുപറമ്പിൽ ചിതയൊരുക്കിയാണ് ഷൈനി ജീവനൊടുക്കിയത്. ദുബായിലായിരുന്ന മൂത്ത മകള്‍ ബിലു ചൊവ്വാഴ്ച പുലര്‍ച്ചെ എത്തിയപ്പോള്‍…

Read More

പ്രസവം കഴിഞ്ഞ് ഇരുപത്തെട്ടാം ദിവസം യുവതി ജീവനൊടുക്കി; പിന്നാലെ ഭർത്താവും; അനാഥരായത് രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ

ആലങ്ങാട്: ഭാര്യ ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭർത്താവും ജീവനൊടുക്കി. ആലങ്ങാട് കൊങ്ങോർപ്പിള്ളി ശാസ്താംപടിക്കൽ വീട്ടിൽ മരിയ റോസ് (21), ഭർത്താവ് ഇമ്മാനുവൽ (29) എന്നിവരാണു മരിച്ചത്. മൂന്നു വർഷം മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ച ദമ്പതികൾക്ക് രണ്ട് കുട്ടികളുമുണ്ട്. മൂത്ത കുട്ടിക്ക് ഒന്നര വയസും ഇളയ കുട്ടിക്ക് 28 ദിവസവും മാത്രമാണ് പ്രായം. ശനിയാഴ്ച വൈകിട്ടാണു മരിയ വീടിനുള്ളിൽ ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇമ്മാനുവൽ ഉടൻതന്നെ യുവതിയെ മഞ്ഞുമ്മലിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ രാത്രി പത്തരയോടെ മരിയ…

Read More

ബിരുദ വിദ്യാര്‍ത്ഥി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍; മൊബൈല്‍ ഗെയിമിന് അടിമയെന്ന് സംശയം

ആലുവ: ആലുവയില്‍ ബിരുദ വിദ്യാര്‍ത്ഥി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. ആലുവ എടയപ്പുറം എവറസ്റ്റ് ലൈനില്‍ എിഡബ്ല്യു ഉദ്യോഗസ്ഥന്‍ നാസറിന്റേയും സെയില്‍സ് ടാകസ് ഉദ്യോഗസ്ഥ ഐഷയുടെയും മകന്‍ അനീഷ്(18) ആണ് മരിച്ചത്. എടത്തല അല്‍ അമീന്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. മാതാപിതാക്കള്‍ വൈകിട്ട് ജോലി കഴിഞ്ഞ് എത്തിയപ്പോള്‍ അനീഷിന്റെ മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ശുചിമുറിയില്‍ ആയിരിക്കുമെന്ന് കരുതി 15 മിനിറ്റ് കാത്തിരിന്നിട്ടും തുറക്കാതായപ്പോള്‍ വാതില്‍ ചവിട്ടിതുറന്നു. അപ്പോഴാണ് അനീഷിനെ ഫാനില്‍ തൂങ്ങിയ നിലയില്‍…

Read More

തൂക്കുപാലത്തിൽ നിന്ന് കല്ലടയാറ്റിലേക്ക് ചാടി യുവതി; ദൃശ്യങ്ങൾ പുറത്ത്, നീണ്ട തെരച്ചിലിനൊടുവിൽ മൃതദേഹം കിട്ടി

          കൊല്ലം : പുനലൂർ തൂക്കുപാലത്തിൽ നിന്ന് കല്ലടയാറ്റിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പാലത്തിന് സമീപത്ത് നിന്ന് തന്നെയാണ് യുവതിയുടെ മൃതദേഹം കിട്ടിയിത്. ഫയർഫോഴ്സും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ പത്തേകാലോടെയാണ് യുവതി തൂക്കുപാലത്തിൽ നിന്നും കല്ലടയാറ്റിലേക്ക് ചാടിയത്. ഈ ദൃശ്യങ്ങൾ തൊട്ടടുത്തുള്ളവരുടെ മൊബൈൽ ഫോണിൽ പതിഞ്ഞിരുന്നു. ആളുകൾ പേടിച്ചെങ്കിലും വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു. അതിന് ശേഷമാണ് പൊലീസും ഫയർഫോഴ്സും…

Read More

അമ്മ ടിവിയുടെ റിമോട്ട് മാറ്റി വച്ചു, പിന്നാലെ വഴക്ക്; പന്ത്രണ്ടുവയസുകാരൻ ജീവനൊടുക്കി

ആലപ്പുഴ: ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥി തൂങ്ങി മരിച്ചു. കരിപ്പോലിൽ തങ്കച്ചന്റെയും സിന്ധുവിന്റെയും മകൻ ആദിത്യനാണ് (12) മരിച്ചത്. ടിവി കാണുന്നതുമായി ബന്ധപ്പെട്ട് ആദിത്യൻ അമ്മയോട് വഴക്കിട്ടിരുന്നു. ഇതിനു ശേഷമായിരുന്നു ജീവനൊടുക്കിയത് എന്നാണ് പോലീസ് പറയുന്നത്. അമ്മ സിന്ധു ടിവിയുടെ റിമോട്ട് മാറ്റിവച്ചിരുന്നു. റിമോട്ട് തരണമെന്ന് ആദിത്യൻ ആവശ്യപ്പെട്ടെങ്കിലും അമ്മ നൽകിയില്ല. പിന്നാലെ ആദിത്യൻ മുറിയിൽ കയറി വാതിലടച്ചു. ശേഷം മുറിക്കുള്ളിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ചുവെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനും നിയമപരമായ നടപടിക്രമങ്ങൾക്കും…

Read More

ജോലിഭാരം താങ്ങാനാവാത്തതിനാൽ റോബോട്ട് ‘ആത്മഹത്യ’ ചെയ്തു;
കൗതുകവാർത്ത ദക്ഷിണ കൊറിയയിൽ നിന്ന്

സോൾ: ജോലി ഭാരവും മാനസിക സമ്മർദ്ദവും മൂലം മനുഷ്യർ ആത്മഹത്യ ചെയ്യുന്ന വാർത്ത അപൂർവ്വമല്ല. എന്നാൽ വളരെ വിചിത്രമായ വാർത്തയാണ് ദക്ഷിണ കൊറിയയിൽ നിന്ന് വരുന്നത്. ദക്ഷിണ കൊറിയയിലെ ഗുമി സിറ്റി കൗൺസിലിൽ ജോലി ചെയ്യുന്ന ഒരു റോബോട്ട് ‘ആത്മഹത്യ’ ചെയ്ത വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. റോബോട്ട് സൂപ്പർവൈസറെന്ന് അറിയപ്പെടുന്ന റോബോട്ടാണ് ആത്മഹത്യ ചെയ്തത്. രാജ്യത്തെ ആദ്യത്തെ റോബർട്ട് ആത്മഹത്യ ആഗോള തലത്തിൽ തന്നെ ചർച്ചയായിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം.ഗോവണിപ്പടിയിൽ നിന്ന് താഴെ വീണ…

Read More

ലക്ഷങ്ങളുടെ കടബാധ്യത; മലമ്പുഴയിൽ പച്ചക്കറി കർഷകൻ ജീവനൊടുക്കി

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. മലമ്പുഴയിൽ പച്ചക്കറി കർഷകൻ ജീവനൊടുക്കി. കർഷകനായ പി കെ വിജയനാണ് കടബാധ്യതയെ തുടർന്ന് ജീവനൊടുക്കിയത് കൃഷി ആവശ്യങ്ങൾക്കായി വിവിധ ബാങ്കുകളിൽ നിന്നായി 10 ലക്ഷം രൂപ വിജയൻ കടമെടുത്തിരുന്നു. പച്ചക്കറി കൃഷി നഷ്ടത്തിലായതോടെ തിരിച്ചടവ് പലപ്പോഴും മുടങ്ങി. ഇതിൻ്റെ മാനസിക പ്രശ്നത്തിലായിരുന്നു വീജയനെന്ന് ബന്ധുക്കൾ പറഞ്ഞു

Read More

ദന്തഡോക്ടറെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യക്ക് പിന്നിൽ സാമ്പത്തിക ബാധ്യത

കൊച്ചി: കൊച്ചി കാക്കനാട്ടെ ഫ്ലാറ്റിൽ ദന്തഡോക്ടറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബിന്ദു ചെറിയാൻ എന്ന യുവതിയാണ് ജീവനൊടുക്കിയത്. സാമ്പത്തിക ബാധ്യതയാണെന്ന് ആത്മഹത്യക്ക് പിന്നിലെന്ന കുറിപ്പും പൊലീസ് കണ്ടെത്തി. എറണാകുളം തിരുവാങ്കുളത്ത് ദന്തഡോക്ടറായി ജോലി ചെയ്യുന്ന യുവതിയാണ് കാക്കനാട്ടെ ഫ്ലാറ്റിൽ ജീവനൊടുക്കിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. ബിന്ദു ചെറിയാന്‍റെ ഭർത്താവും കുട്ടികളും കോഴിക്കോടാണ് താമസം.

Read More

പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ച നിലയിൽ

കൊച്ചി: പ്ലസ്ടു വിദ്യാര്‍ത്ഥിനി വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍. കൊച്ചി ചെങ്ങാമനാട് പുതുവാശ്ശേരി സന്തോഷിന്‍റെ മകള്‍ സൂര്യ ലക്ഷ്മി ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെയാണ് വീട്ടിനുള്ളില്‍ സൂര്യ ലക്ഷ്മിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. മൃതദേഹം സംസ്കരിച്ചു.

Read More

ചെങ്ങന്നൂരിൽ മകൾ ജീവനൊടുക്കി; പിന്നാലെ അച്ഛനെ കാണാതായി

ചെങ്ങന്നൂർ: മകൾ ജീവനൊടുക്കിയതിന് പിന്നാലെ അച്ഛനെ കാണാനില്ല. ചെറിയനാട് ഇടമുറി സുനിൽ ഭവനത്തിൽ സുനിൽകുമാറിനെയാണ് (50) വ്യാഴാഴ്ച മുതൽ കാണാതായത്. സുനിലിന്റെ മകൾ ഗ്രീഷ്മ (23) രാവിലെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചിരുന്നു. ഈ സമയം വീട്ടിൽ ആരുമില്ലായിരുന്നു. കോട്ടയത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന സുനിൽ കുമാർ വിവരം അറിഞ്ഞുവീട്ടിലേക്കു മടങ്ങിയെങ്കിലും അവിടെ എത്തിയില്ല. രാവിലെ പതിനൊന്നരയോടെ കല്ലിശ്ശേരി ഭാഗത്തു സുനിലിന്റെ മൊബൈൽ ഫോൺ സിഗ്‌നൽ ലഭിച്ചുവെന്നും തുടർന്ന് സ്വിച്ച് ഓഫായെന്നുമാണ് പോലീസ് പറയുന്നത്. മാവേലിക്കരയിലെ സ്വകാര്യ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial