
നടി ശോഭിത ശിവണ്ണ മരിച്ച നിലയിൽ, ആത്മഹത്യയെന്ന് റിപ്പോർട്ട്
കന്നഡ നടി ശോഭിത ശിവണ്ണയെ മരിച്ച നിലയിൽ കണ്ടെത്തി. 30 വയസായിരുന്നു. ഹൈദരാബാദിലെ വസതിയിൽ വച്ചാണ് ശോഭിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമികവിവരം. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല. ഹൈദരാബാദ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടയുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നു. വിവാഹ ശേഷം തെലുങ്ക് സിനിമയിൽ ശോഭിത സജീവമാവുകയായിരുന്നു. ഇതിനിടെയാണ് മരണം. നിലവിൽ ശോഭിതയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. ശേഷം ബംഗളൂരുവിലേക്ക് കൊണ്ടുവന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. ടെലിവിഷനിലൂടെയാണ് ശോഭിത…