37കാരിയുടെ കണ്ണിൽ നിന്ന് പത്ത് സെന്റീമീറ്റർ നീളമുള്ള ജീവനുള്ള വിരയെ പുറത്തെടുത്തു
തിരുവനന്തപുരം: വലതുകണ്ണിൽ കടുത്ത വേദനയും നീർക്കെട്ടും അനുഭവപ്പെട്ട് ചികിത്സ തേടിയെത്തിയ 37കാരിയുടെ കണ്ണിൽ നിന്ന് പത്ത് സെന്റീമീറ്റർ നീളമുള്ള ജീവനുള്ള വിരയെ വിജയകരമായി പുറത്തെടുത്ത് തിരുവനന്തപുരം കിംസ്ഹെൽത്ത് ആശുപത്രി. തമിഴ്നാട് സ്വദേശിനിയായ യുവതി രണ്ട് ദിവസമായി കണ്ണിൽ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് എമർജൻസി മെഡിസിൻ വിഭാഗത്തിൽ ചികിത്സ തേടുകയായിരുന്നു. പ്രാഥമിക പരിശോധനകൾക്ക് ശേഷം ഒഫ്താൽമോളജി വിഭാഗത്തിലേക്ക് മാറ്റിയ യുവതിയെ വിശദമായി പരിശോധിച്ചപ്പോഴാണ് കണ്ണിന്റെ സുതാര്യമായ പുറംപാളിയായ കൺജങ്‌ടൈവയ്ക്ക് അടിയിൽ ജീവനുള്ള വിരയെ കണ്ടെത്തിയത്. ഒഫ്താൽമോളജി വിഭാഗം കൺസൾട്ടന്റ്…

