മുൻ മന്ത്രി ടി യു കുരുവിള അന്തരിച്ചു
കൊച്ചി: മുന്‍ മന്ത്രി ടിയു കുരുവിള അന്തരിച്ചു. 90 വയസ്സായിരുന്നു. ഏറെനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വിഎസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നു ടിയു കുരുവിള. 2006ലും 2011ലും കോതമംഗലത്തുനിന്നുള്ള എംഎല്‍എയായിരുന്നു. 2006ല്‍ പിജെ ജോസഫ് രാജിവെച്ചതിനെ തുടര്‍ന്നാണ് മന്ത്രിപദത്തിലെത്തിയത്. എന്നാല്‍ ഒരുകൊല്ലത്തിനുശേഷം രാജകുമാരി ഭൂമിയിടപാട് വിവാദത്തിന് പിന്നാലെ കുരുവിള രാജിവെച്ചു.

