വോട്ടെണ്ണലിന് മുമ്പ് പശ്ചിമ ബംഗാളിൽ വിവാദം കനക്കുന്നു;  സ്ട്രോങ് റൂം തുറന്നെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ

കൊൽക്കത്ത: വോട്ടെണ്ണലിന് മുമ്പ് പശ്ചിമ ബംഗാളിൽ വിവാദം കനക്കുന്നു. കൊൽക്കത്തയിലെ ഒരു സ്ട്രോങ് റൂം തുറന്നെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ പ്രതിഷേധിക്കുകയാണ്. വോട്ടെണ്ണൽ കേന്ദ്രങ്ങളിലും സ്ട്രോങ് റൂമുകളിലും കടുത്ത ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി മമത ബാനർജി ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് സംഭവവികാസങ്ങൾ അരങ്ങേറിയത്. ഖുദിറാം അനുശീലൻ കേന്ദ്രയിലെ സ്ട്രോങ് റൂമിൽ ക്രമക്കേട് നടന്നുവെന്നാണ് തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നത്. ഇതിനു പിന്നാലെ തൃണമൂൽ കോൺഗ്രസ് നേതാക്കളും സ്ഥാനാർഥികളുമായ കുനാൽ ഘോഷ്. ശശി പാഞ്ജ എന്നിവർ സ്ഥലത്ത് ധർണ…

Read More

ബാബറി മസ്ജിദ് സംബന്ധിച്ച പ്രസംഗം വിവാദമായി; തൃണമൂൽ കോൺഗ്രസ് എം.എൽ.എയെ സസ്പെൻഡ് ചെയ്തു

കൊൽക്കത്ത: ബാബറി മസ്ജിദ് സംബന്ധിച്ച പ്രസംഗം വിവാദമായതോടെ തൃണമൂൽ കോൺഗ്രസ് എം.എൽ.എയെ സസ്പെൻഡ് ചെയ്ത് പാർട്ടി. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ബെൽദംഗയിൽ പുതിയ ബാബറി മസ്ജിദ് നിർമാണത്തിന് തറക്കല്ലിടുമെന്നാണ് എംഎൽഎ പ്രഖ്യാപിച്ചത്. സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് എം.എൽ.എ ഹുമയൂൺ കബീറിനെയാണ് പാർട്ടി സസ്പെൻഡ് ചെയ്തത്. ബാബരി മസ്ജിദ് തകർത്തതിന്റെ വാർഷിക ദിനമായ ഡിസംബർ ആറിന് തറക്കല്ലിടുമെന്ന മുൻ ഐ.ജി കൂടിയായ ഹുമയൂൺ കബീറിന്റെ പ്രഖ്യാപനം വിവാദമായിരുന്നു. അഞ്ചു വർഷം മുമ്പ് തൃണമൂലിൽ ചേർന്ന ഇദ്ദേഹം ഭരത്പൂരിൽനിന്നുള്ള…

Read More

കേരള കോൺഗ്രസ് ഡമോക്രാറ്റിക് തൃണമൂൽ കോൺഗ്രസിൽ ലയിച്ചു

കോട്ടയം: കേരള കോൺഗ്രസ് ഡമോക്രാറ്റിക് തൃണമൂൽ കോൺഗ്രസിൽ ലയിച്ചു. പാർട്ടി സംസ്ഥാന ചെയർമാൻ സജി മഞ്ഞക്കടമ്പിലും അനുയായികളും തൃണമൂൽ കോൺഗ്രസിൽ അംഗത്വമെടുത്തു. മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പി.വി.അൻവറിന്റെ സാന്നിധ്യത്തിലായിരുന്നു സജിയുടെയും കൂട്ടരുടെയും പാർട്ടി പ്രവേശനം. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയുടെ ഭാഗമായിരുന്നു കേരള കോൺഗ്രസ് ഡമോക്രാറ്റിക്. സജിയുടെ നീക്കം ബിജെപിക്കും എൻഡിഎ മുന്നണിക്കും അപ്രതീക്ഷിത തിരിച്ചടിയായി. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് മുൻ ജില്ലാ അധ്യക്ഷനും യുഡിഎഫ് ചെയർമാനുമായിരുന്നു. മോൻസ് ജോസഫുമായുള്ള അഭിപ്രായ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial