രാജ്യത്ത് ഇനി ഇരുചക്ര ആംബുലന്‍സുകളും; ഗ്രാമങ്ങളിലും മലയോരങ്ങളിലും അതിവേഗ അടിയന്തര സേവനം ലഭ്യമാക്കും
രാജ്യത്തെ ഗ്രാമീണ, വിദൂര പ്രദേശങ്ങളിലെ അടിയന്തര ചികിത്സാ സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കുന്നതിനായി ഇരുചക്ര റോഡ് ആംബുലന്‍സുകള്‍ പ്രവര്‍ത്തനം ആരംഭിക്കും. 2027 ഒക്ടോബര്‍ 1 മുതല്‍ ഇരുചക്ര റോഡ് ആംബുലന്‍സുകള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം അറിയിച്ചു. ഇതിനായി മന്ത്രാലയം കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങള്‍, 1989 ഭേദഗതി ചെയ്യുന്നതിനുള്ള കരട് വിജ്ഞാപനം പുറത്തിറക്കി.നിലവില്‍ ഇരുചക്ര ആംബുലന്‍സുകള്‍ക്ക് പ്രത്യേക വാഹന വിഭാഗമെന്ന നിലയില്‍ നിയമപരമായ അംഗീകാരമില്ല. അതിനാല്‍ ഇവയുടെ നിര്‍മ്മാണം, സുരക്ഷാ മാനദണ്ഡങ്ങള്‍, രോഗിയെ കൈകാര്യം…

