പണം നൽകിയില്ല; സ്‌കൂൾ വിദ്യാർഥികൾക്കുള്ള സൗജന്യ യൂണിഫോം വിതരണം പ്രതിസന്ധിയിൽ
തിരുവനന്തപുരം :അധ്യയനവർഷം ആരംഭിച്ച് ഒരു മാസമാകാറായിട്ടും സ്‌കൂൾ വിദ്യാർഥികൾക്കുള്ള സൗജന്യ യൂണിഫോം വിതരണം പാതിവഴിയിൽ. ഹാൻഡ്‌ലൂം ആൻഡ് ടെക്‌സ്‌റ്റൈൽസ് ഡയറക്‌ടറേറ്റിന്റെ കണക്കനുസരിച്ച് ഒന്നുമുതൽ ഏഴുവരെയുള്ള സർക്കാർ സ്കൂളുകളിലെയും ഒന്നുമുതൽ നാലുവരെയുള്ള എയ്ഡഡ് സ്കൂളുകളിലെയും ഉൾപ്പെടെ 8.5 ലക്ഷം കുട്ടികൾക്കായി 36.5 ലക്ഷം മീറ്റർ കൈത്തറിത്തുണിയാണ് വിതരണം ചെയ്യേണ്ടത്. എന്നാൽ, ഇതിൽ 23 ലക്ഷം മീറ്റർ തുണി മാത്രമാണ് സംസ്ഥാനത്ത് ഇതുവരെ വിതരണം ചെയ്യാനായത്. ജൂണിൽ അഡ്മിഷൻ നേടിയ കുട്ടികളുടെ കൃത്യമായ കണക്ക് ഇനിയും ക്രോഡീകരിക്കാൻ വിദ്യാഭ്യാസ വകുപ്പിന്…

