വടകര എംഡിഎംഎ കേസ്; മറ്റൊരു അധ്യാപിക കൂടി അറസ്റ്റിൽ
വടകര: അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ ലഹരിക്കേസിൽ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. കേസിൽ മറ്റൊരു അധ്യാപികയെ കൂടി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. പേരമ്പ്ര ബിആർസിയിലെ തന്നെ അധ്യാപികയായ കുട്ടോത്ത് സ്വദേശിയായ വലിയ പറമ്പിൽ വി.പി. നീഷ്മ (30) ആണ് അറസ്റ്റിലായത്. നേരത്തെ കേസിൽ അറസ്റ്റിലായ അധ്യാപികമാരായ കീർത്തനയുടെയും കാവ്യയുടെയും മൊഴികളിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. കേസിൽ കൂടുതൽ കൂടുതൽപേർ കണ്ണികളായിട്ടുണ്ട് എന്ന വിവരത്തെ തുടർന്ന് അധ്യാപകരുടെയും മറ്റ് വ്യക്തികളുടെയും പങ്ക് പരിശോധിക്കുന്നതിനായി വടകര…

