അധികാരത്തിന്റെ ഹുങ്ക് കയ്യിൽ വെക്കുക, ഇതിനെല്ലാം ജനങ്ങൾ വിധിയെഴുതുന്ന കാലം വരും; സർക്കാരിനെതിരെ ആഞ്ഞടിച്ച് വളർമതി
തിരുവനന്തപുരം:സർക്കാരിനെതിരെ തുറന്നടിച്ച് എൽപിഎസ്ടി റാങ്ക് ലിസ്റ്റ് സമരസമിതി കൺവീനർ വളർമതി. സമരം അടിച്ചമർത്താനുള്ള നിരവധി നീക്കങ്ങൾ നടക്കുന്നുവെന്നും നടക്കാത്ത പ്രതിഷേധത്തിന്റെ പേരിൽ കേസെടുത്തിരിക്കുകയാണെന്നും വളർമതി പറഞ്ഞു. പൊലീസുകാർ വലിച്ചിഴച്ചാണ് കൊണ്ടുപോയതെന്നും അവർ പറഞ്ഞു. യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും എത്രത്തോളം തളർത്താൻ ശ്രമിക്കുന്നുവോ അത്രത്തോളം ശക്തമായി സമരം തുടരുമെന്നും വളർമതി പറഞ്ഞു. ആറു ദിവസം നിരാഹാരം കിടന്ന വ്യക്തിയോട് ഇങ്ങനെയാണോ പെരുമാറുന്നത്. ഇന്നലെ യാതൊരുവിധ ആരോഗ്യപ്രശ്നവും ഇല്ലായിരുന്നു. ആശുപത്രിയിൽ വെച്ച് ഫോൺ ഡോക്ടർമാർ പിടിച്ചുവെച്ചു. അധികാരത്തിന്റെ ഹുങ്ക് കയ്യിൽ…

