ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്താവിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ വിജിലൻസ് പിടിയിൽ
പാറശ്ശാല: ലൈഫ് ഭവന പദ്ധതിയുടെ മൂന്നാംഗഡു അനുവദിക്കുന്നതിനായി ഗുണഭോക്താവിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറെ വിജിലൻസ് പിടികൂടി. കാരോട് പഞ്ചായത്തിലെ എ സർക്കിൾ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറായ കൊല്ലം അയത്തിൽ സ്വദേശി സന്ദീപ് ടി.എസ്. (49) ആണ് അറസ്റ്റിലായത്. കഴിഞ്ഞ രണ്ട് വർഷമായി കാരോട് പഞ്ചായത്തിലെ എ സർക്കിളിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു സന്ദീപ്. ലൈഫ് പദ്ധതിയുടെ വിവിധ ഗഡുകൾ അനുവദിക്കുന്നതിനായി പരാതിക്കാരനിൽ നിന്ന് പലതവണയായി പണം ആവശ്യപ്പെട്ടിരുന്നുവെന്നാണ് വിജിലൻസ് കണ്ടെത്തൽ. ആദ്യ ഗഡുവായ 40,000 രൂപ…

