നിലപാടില്‍ ഉറച്ച് വിസ്മയ മോഹന്‍ലാല്‍; മേജര്‍ രവിയെ തള്ളി, നമ്മുടേത് ജനാധിപത്യരാജ്യം
ന്യൂഡല്‍ഹി: ഡല്‍ഹി ജന്തര്‍മന്ദറിലെ വിദ്യാര്‍ഥി പ്രതിഷേധവുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി മോഹന്‍ലാലിന്റെ മകളും നടിയുമായ വിസ്മയ മോഹന്‍ലാല്‍. ജനാധിപത്യ രാജ്യത്തില്‍ ചോദ്യം ചെയ്യാനും ശബ്ദമുയര്‍ത്താനും അവകാശമുണ്ട്. നാളെ ഏത് പാര്‍ട്ടി അധികാരത്തില്‍ വന്നാലും ഇത്തരം നടപടികളോട് തന്റെ നിലപാട് ഇതുതന്നെയായിരിക്കുമെന്നും വിസ്മയ വ്യക്തമാക്കി. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിസ്മയ തന്റെ നിലപാട് വ്യക്തമാക്കിയത്. ‘ഞാന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. നമ്മുടേത് ഒരു ജനാധിപത്യ രാജ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ചോദ്യങ്ങള്‍ ചോദിക്കാനും പറയാനുള്ളത് കേള്‍ക്കപ്പെടാനും അവകാശമുണ്ട്….

