ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; അനുവദിച്ചത് 1088.63 കോടി
തിരുവനന്തപുരം: നവംബർ മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ (നവംബര്‍ 25) മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതിനായി 1,088.63 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ക്ഷേമപെന്‍ഷന് 964.41 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന് 124.22 കോടി രൂപയുമാണ് അനുവദിച്ചത്. തുടർച്ചയായ ഏഴാം മാസവും യാതൊരു മുടക്കവും കൂടാതെ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യുകയാണ് യുഡിഎഫ് സർക്കാർ. അര്‍ഹരായവരിലേക്ക് പെന്‍ഷന്‍ കൃത്യസമയത്ത് എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംസ്ഥാനത്താകെ ആകെ 60 ലക്ഷം പേര്‍ക്കാണ്…

