വയനാട് കാട്ടാന ആക്രമണത്തിൽ മധ്യ വയസ്‌കൻ കൊല്ലപ്പെട്ടു
കല്‍പ്പറ്റ: വയനാട് കാട്ടാന ആക്രമണത്തില്‍ മധ്യവയസ്‌കൻ കൊല്ലപ്പെട്ടു. പുളിമൂട് ഉന്നതിയിൽ വെള്ളാഞ്ചേരി സ്വദേശി രാജുവാണ് (50) മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കൃഷിയിടത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് രാജുവിനെ കാട്ടാന ആക്രമിച്ചത്. ചികിത്സയിലിരിക്കെയാണ് മരണം. ആക്രമണത്തിൽ പരിക്കേറ്റ രാജുവിനെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സക്കായി ഉച്ചക്കുശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു വയനാട് കാട്ടിക്കുളം വെള്ളാഞ്ചേരിയില്‍ ജനവാസ മേഖലയില്‍ ഒറ്റയാന്‍ ഇറങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്ന് രാവിലെയോടെയാണ് ഒറ്റയാന്റെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടത്….

