ഇംഗ്ലണ്ടിനെ സമനിലയിൽ തളച്ച് ഘാന
ബോസ്റ്റണ്‍: ലോകകപ്പില്‍ ഇംഗ്ലണ്ടും ഘാനയും തമ്മിലുള്ള മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു. ഘാനയുടെ പ്രതിരോധക്കോട്ട തകര്‍ക്കാന്‍ ഇംഗ്ലീഷ് പടയ്ക്കായില്ല. മത്സരത്തിലുടനീളം കുറച്ച് അവസരങ്ങള്‍ മാത്രമാണ് ഇംഗ്ലീഷ് നിരയ്ക്ക് സൃഷ്ടിക്കാന്‍ സാധിച്ചത്. ഘാനയുടെ ശക്തമായ ഡിഫന്‍സീവ് ‘ലോ ബ്ലോക്ക്’ മറികടക്കാന്‍ ഇംഗ്ലണ്ട് താരങ്ങള്‍ക്കായതുമില്ല. ജയം തുടരുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇംഗ്ലണ്ടും ഘാനയും കളത്തിലിറങ്ങിയതെങ്കിലും കാര്യമായ മുന്നേറ്റങ്ങള്‍ നടത്താന്‍ ഇരുടീമുകള്‍ക്കും കഴിഞ്ഞില്ല. ആദ്യ പകുതി ഗോളില്ലാതെ വിരസമായി പിരിഞ്ഞതോടെ, രണ്ടാം പകുതിയില്‍ ഗോളടിക്കാന്‍ ഇംഗ്ലണ്ട് മുന്നേറ്റങ്ങള്‍ ശക്തമാക്കി. എന്നാല്‍…

