കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വെസ്റ്റ്‌നൈൽ ഫീവർ; ഒരാളുടെ നില ​ഗുരുതരം

കോഴിക്കോട്: സംസ്ഥാനത്ത് പത്തുപേർക്ക് വെസ്റ്റ്‌നൈൽ ഫീവർ സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് വെസ്റ്റ്‌നൈൽ ഫീവർ രോ​ഗബാധ സ്ഥിരീകരിച്ചത്. പത്തുപേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ കോഴിക്കോട് ജില്ലക്കാരനായ ഒരാളുടെ ആരോ​ഗ്യനില ​ഗുരുതരമാണ്. അതേസമയം, വൃക്ക മാറ്റിവച്ച ശേഷം സ്വകാര്യ ആശുപത്രിയിൽ തുടർ ചികിത്സയിൽ കഴിയവേ രണ്ടുപേർ മരിച്ചത് വെസ്റ്റ്‌നൈൽ ഫീവർ ബാധയെ തുടർന്നാണോ എന്ന കാര്യത്തിൽ ഇനിയും ഔദ്യോ​ഗിക സ്ഥിരീകരണം വന്നിട്ടില്ല. രോഗ ലക്ഷണങ്ങൾ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലിൽ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കൽ കോളജ് മൈക്രോബയോളജി…

Read More

ബാലികയെ പീഡിനത്തിനിരയാക്കി; യുവാവിന് 82 വർഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും

ചങ്ങനാശ്ശേരി: പ്രായപൂർത്തിയാവാത്ത കുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 82 വർഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും. എരുമേലി സ്വദേശി റിജോ രാജു (27) വിനെയാണ് ശിക്ഷച്ചത്. ചങ്ങനാശ്ശേരി സ്പെഷൽ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി പി.എസ്. സൈമയാണ് ശിക്ഷ വിധിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ നാലുവർഷവും ഏഴുമാസവും അധികതടവ് അനുഭവിക്കണം. പിഴത്തുക കേസിലെ അതിജീവിതക്ക് നൽകണം. എരുമേലി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. എരുമേലി സി.ഐ അനിൽകുമാറിനായിരുന്നു അന്വേഷണ ചുമതല. വിചാരണ സമയത്ത് പ്രതി കോടതിയിൽ ഹാജരാകാതെ രക്ഷപ്പെട്ടിരുന്നു….

Read More

കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങി മരിച്ചു, സംഭവം കന്യാകുമാരിയിൽ

ചെന്നൈ: കന്യാകുമാരിയിൽ കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങിമരിച്ചു. രണ്ട് പെൺകുട്ടികൾ ഉൾപ്പെടെയാണ് മരിച്ചത്. വിവാഹത്തിനെത്തിയതായിരുന്നു ഇവർ. തഞ്ചാവൂർ സ്വദേശി ചാരുകവി, നെയ്‌വേലി സ്വദേശി ഗായത്രി, കന്യാകുമാരി സ്വദേശി സർവദർശിത്, ദിണ്ടിഗൽ സ്വദേശി പ്രവീൺ സാം, ആന്ധ്രാപ്രദേശ് സ്വദേശി വെങ്കിടേഷ് എന്നിവരാണ് മരിച്ചത്. കരൂർ സ്വദേശിനി നേഷി, തേനി സ്വദേശി പ്രീതി പ്രിയങ്ക, മധുര സ്വദേശി ശരണ്യ എന്നിവരെ രക്ഷപ്പെടുത്തി. ഇവർ ആശാരിപള്ളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ലെമൂർ (ഗണപതിപുരം) ബീച്ചിൽ നീന്താനെത്തിയപ്പോഴാണ് അപകടമുണ്ടായത്….

Read More

എസ്എസ്എൽസി പരീക്ഷാ ഫലം നാളെ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

തിരുവനന്തപുരം: 2023-24 അക്കാദമിക വർഷത്തെ എസ്എസ്എൽസി/ റ്റിഎച്ച്എസ്എൽസി/ എഎച്ച്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനം മെയ് 8ന് ഉച്ചയ്ക്ക് ശേഷം മൂന്നിനു നടക്കും. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. കഴിഞ്ഞ വർഷം മെയ് 19 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുകയാണ്. എസ്എസ്എൽസി പരീക്ഷാ ഫലം www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും. 2023-24…

Read More

പ്രശസ്ത സിനിമ സീരിയൽ താരം കനകലത അന്തരിച്ചു

തിരുവനന്തപുരം: മലയാള സിനിമാ സീരിയൽ താരം കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. മറവിരോഗവും പാർക്കിൻസൺസും ബാധിച്ച് ചികിത്സയിലായിരുന്നു. 350-ലധികം ചിത്രങ്ങളിലും അമ്പതിലധികം സീരിയലുകളിലും കനകലത അഭിനയിച്ചിട്ടുണ്ട്. നാടകത്തിൽനിന്ന് വെള്ളിത്തിരയിലെത്തിയ കനകലത തൊണ്ണൂറുകളിൽ മലയാള സിനിമയിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഒൻപതാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ കനകലത നാടകരംഗത്ത് സജീവമായിരുന്നു. ചില്ല്, കരിയിലക്കാറ്റുപോലെ, രാജാവിന്റെ മകൻ, ജാഗ്രത, കിരീടം, എന്റെ സൂര്യപുത്രിക്ക്, കൗരവർ, അമ്മയാണെ സത്യം, ആദ്യത്തെ കൺമണി, തച്ചോളി വർഗീസ് ചേകവർ,…

Read More

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം; ആര്യയ്ക്കും സച്ചിൻ ദേവ് എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

തിരുവനന്തപുരം: മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരേ കേസെടുത്ത് പോലീസ്. ജാമ്യമില്ലാ വകുപ്പ് ചുമത്തി ആണ് കേസ് എടുത്തിരിക്കുന്നത്. ഡ്രൈവർ യദുവിന്റെ ഹർജിയിൽ കോടതി നിർദേശപ്രകാരമാണ് കണ്ടോൺമെൻറ് പൊലിസിന്റെ നടപടി. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പുതിയ കേസ് രജിസ്റ്റ‍ര്‍ ചെയ്തത്. ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയെന്നായിരുന്നു ഡ്രൈവർ യദുവിൻ്റെ പരാതി. നേരത്തെ അഭിഭാഷകന്റെ ഹർജിയിൽ ജാമ്യം ലഭിക്കുന്ന വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. അതിനിടെ ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാതായ…

Read More

മൂന്നുപവന്റെ മാലയ്ക്കായി അമ്മയെ കൊലപ്പെടുത്തി; മകൻ അറസ്റ്റിൽ

മൂവാറ്റുപുഴ: വീടിനുള്ളിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടിൽ പരേതനായ ഭാസ്‌കരന്‍റെ ഭാര്യ കൗസല്യ (67) ആണ് ദാരുണമായി മരിച്ചത്. കേസില്‍ മകൻ ജോജോയെ പൊലീസ് അറസ്റ്റ് ചെയ്തു. ആദ്യം ഹൃദയാഘാതം മൂലമുള്ള മരണമാണെന്നാണ് ഏവരും കരുതിയത്. എന്നാല്‍ ചില സംശയങ്ങള്‍ ഉയര്‍ന്നുവന്നതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഞായറാഴ്ച വൈകീട്ട് ഏഴരയോടെയാണ് കൗസല്യയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മക്കളായ സിജോ,…

Read More

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിലിടിച്ചു; യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം:അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പേരയം ചിത്തിരയില്‍ ജയേഷ് നാഥ് (38) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ തിരുവനന്തപുരം കോരാണി പതിനെട്ടാം മൈൽ ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. അമിതവേഗതയില്‍ വരികയായിരുന്ന മാരുതി കാര്‍ ജയേഷ് സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിന് ശേഷവും കാര്‍ നിര്‍ത്തിയില്ല. അധികം വൈകാതെ തന്നെ ജയേഷിന്‍റെ മരണം സംഭവിക്കുകയായിരുന്നു. ഇടയ്ക്കോട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനാണ് ജയേഷ്

Read More

സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു 

തിരുവനന്തപുരം: സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ (70) അന്തരിച്ചു. അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സാഹിത്യകാരൻമാരുടെ സംവിധായകൻ എന്ന് വിശേഷിക്കപ്പെടുന്ന സംവിധായകനാണ് ഹരികുമാർ. പെരുമ്പടവം ശ്രീധരൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, എം.ടി വാസുദേവൻ നായർ, എം മുകുന്ദൻ തുടങ്ങിയവരുടെ കഥകളും തിരക്കഥകളും സിനിമയാക്കിയിട്ടുണ്ട്. വാണിജ്യ വിജയം മാത്രം ലക്ഷ്യമിടാതെ കലാമൂല്യമുള്ള സിനിമകൾക്ക് ദൃശ്യാവിഷ്കാരം നൽകുന്നതിന് മുൻതൂക്കം നൽകിയ സംവിധായകൻ കൂടിയാണ് അദ്ദേഹം. 1981 ൽ പുറത്തിറങ്ങിയ ആമ്പൽപൂവായിരുന്നു ഹരികുമാറിന്റെ ആദ്യ സിനിമ. സുകുമാരി, ജഗതി ശ്രീകുമാർ…

Read More

പാലക്കാട് മെയ് എട്ട് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടണം; നടപടി താപനില ഇനിയും ഉയരുമെന്ന് കണക്കിലെടുത്ത്

പാലക്കാട്: ജില്ലയിൽ മെയ് എട്ട് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടണം. ഇനിയും താപനില ഉയരുമെന്നതിനാലാണ് നിയന്ത്രണങ്ങൾ തുടരുന്നത്. പ്രൊഫഷണല്‍ കോളേജുകള്‍, മെഡിക്കല്‍ കോളേജുകള്‍, ട്യൂട്ടോറിയല്‍സ്, അഡീഷണല്‍ ക്ലാസുകള്‍, സമ്മര്‍ ക്ലാസുകള്‍ ഒന്നും പാടില്ലെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിക്കുന്നു. യെല്ലോ അലര്‍ട്ടാണ് നിലവില്‍ പാലക്കാടുള്ളത്. 39°C വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. മെയ് 6 മുതല്‍ 8 വരെയുള്ള ദിവസങ്ങളില്‍ 2- 4°C വരെ താപനില ഉയരാനാണ് സാധ്യത. ഇക്കാരണത്താല്‍ തന്നെ മെയ് 8 വരെ നിലവിലുള്ള…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial