കൊച്ചി സ്മാർട്ട് സിറ്റിയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണു; ഒരാൾ മരിച്ചു
കൊച്ചി: കൊച്ചി സ്മാർട്ട് സിറ്റിയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണ് ഒരാൾ മരിച്ചു. ബിഹാർ സ്വദേശി ഉത്തം ആണ് മരിച്ചത്. അപകടത്തില്‍ അഞ്ചുപേർക്ക് ഗുരുതര പരിക്ക് പറ്റിയിരുന്നു. എല്ലാവരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെട്ടിടത്തിന് പെയിന്‍റിങ്ങിനായി നിര്‍മിച്ച ഇരുമ്പ് ഫ്രെയിമാണ് തകര്‍ന്ന് വീണത്. കൊച്ചി ഇൻഫോ പാർക്കിനോട് ചേർന്നുള്ള സ്മാർട്ട് സിറ്റി മേഖലയിലാണ് അപകടമുണ്ടായത്. നിർമാണത്തിലിരുന്ന 24 നില കെട്ടിടത്തിന്‍റെ പെയിന്‍റിംഗിനായി സ്ഥാപിച്ച ഇരുമ്പ് ഫ്രെയിം നിലംപതിച്ചാണ് അപകടം ഉണ്ടായത്. ഇരുമ്പ് ഫ്രെയിം തൊഴിലാളികളുടെ ദേഹത്തേക്ക്…

