ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

ന്യൂഡല്‍ഹി: ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്കാണ് ഫലം പ്രഖ്യാപിക്കുക.പരീക്ഷാഫലം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഐസിഎസ്ഇ വെബ്‌സൈറ്റായ cisce.org യില്‍ പ്രസിദ്ധീകരിക്കുന്നതാണ്. ഡിജി ലോക്കറിലും ഫലം ലഭ്യമാകും. പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് 28 നും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രില്‍ മൂന്നിനുമാണ് സമാപിച്ചത്. 2023 ൽ പത്താം ക്ലാസിൽ 98.84 ശതമാനവും പന്ത്രണ്ടാം ക്ലാസിൽ 96.63 ശതമാനവുമാണ് വിജയം ഉണ്ടായിരുന്നത്.

Read More

വാഹനപരിശോധന യ്ക്കിടെ പിടികൂടിയത് ആറുലക്ഷം രൂപയുടെ എം.ഡി.എം.എ; യുവാവ് പിടിയിൽ

മണ്ണാര്‍ക്കാട്: വാഹനപരിശോധനയ്ക്കിടെ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. മലപ്പുറം തിരൂര്‍ മുത്തൂര്‍ വലിയ പീടികേക്കല്‍ വീട്ടില്‍ അബൂബക്കര്‍ സിദ്ദീഖ് (32) ആണ് അറസ്റ്റിലായത്. ആറുലക്ഷത്തോളം രൂപ വിലവരുന്ന 198 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. നാട്ടുകല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു പരിശോധന ശനിയാഴ്ച രാത്രി പതിനൊന്നോടെ പാലക്കാട്- കോഴിക്കോട് ദേശീയപാതയില്‍ നാട്ടുകല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ 55-ാം മൈലില്‍ വെച്ചാണ് സംഭവം. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡ്, സി.ഐ. ബഷീര്‍ ചിറയ്ക്കല്‍, എസ്.ഐ….

Read More

കുറ്റിപ്പുറത്ത് പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിലെ പുരുഷന്റെ മൃതദേഹം

മലപ്പുറം: കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. കുറ്റിപ്പുറം മഞ്ചാടിക്ക് സമീപം ഇന്നലെ വൈകിട്ടാണ് സംഭവം. പുൽക്കാടുകൾക്കാണ് തീപിടിച്ചത് അണച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിലെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് പുൽക്കാടിന് തീപിടിക്കുന്നത്. തുടർന്ന് തിരൂരിൽ നിന്നും പൊന്നാനിയിൽ നിന്നും അഗ്നി ശമന സേനാംഗങ്ങളും കുറ്റിപ്പുറം പൊലീസും സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു. മരിച്ചത് ആരാണെന്ന് തിരിച്ചറിയാനായിട്ടില്ല. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമം തുടങ്ങി. മൃതദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിൽ കൂടുതൽ വ്യക്തത…

Read More

കടപ്പുറത്ത് നടക്കാനിറങ്ങിയ ജര്‍മന്‍ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു, നാട്ടികയില്‍ 24കാരന്‍ അറസ്റ്റില്‍

തൃശൂര്‍ : നാട്ടികയിൽ വിദേശ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി അഴകേശനെയാണ് ( 24 ) വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. ജർമ്മൻ സ്വദേശിയായ വനിതയെ കടപ്പുറത്ത് നടക്കുന്നതിനിടെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. തൊട്ടടുത്ത റിസോർട്ടിലെത്തിയതായിരുന്നു വനിത. പരാതിയെ തുടർന്ന് വലപ്പാട് പൊലീസ് സ്ഥലത്തെത്തി. പ്രതിയെ കോടതി റിമാന്റ് ചെയ്തു.

Read More

ബൈക്ക് അപകടത്തിൽപ്പെട്ടതിന് പിന്നാലെ സുഹൃത്ത് വഴിയിൽ ഉപേക്ഷിച്ച 17 കാരൻ മരിച്ചു

പത്തനംതിട്ട: ബൈക്ക് അപകടത്തിൽപ്പെട്ടതിന് പിന്നാലെ സുഹൃത്ത് വഴിയിൽ ഉപേക്ഷിച്ച 17 കാരൻ മരിച്ചു. പത്തനംതിട്ട കുഴിക്കാലയിലാണ് സംഭവം. നെല്ലിക്കാല സ്വദേശി സുധീഷാണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന കുലശേഖരപതി സ്വദേശി സഹദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി എട്ടരയോടെയാണ് സുഹൃത്തായ കുലശേഖരപതി സ്വദേശി സഹദിനൊപ്പം സുധീഷ് ബൈക്കിൽ പോകുന്നത്. ഭക്ഷണം വാങ്ങാൻ പോകുന്നുവെന്നാണ് വീട്ടുകാരോട് പറഞ്ഞത്. അമിത വേഗത്തിലായിരുന്ന ബൈക്ക് മറിഞ്ഞ് റോഡിൽ തലയിടിച്ച് വീണ നെല്ലിക്കാല സ്വദേശി സുധീഷ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അപകടം…

Read More

മാതാവിനെയും മുത്തച്ഛനെയും വിഷം കൊടുത്ത് കൊലപ്പെടുത്തിയ 20 കാരൻ അറസ്റ്റിൽ

മാതാവിനെയും മുത്തച്ഛനെയും വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ ഇരുപതുകാരനെ പൊലീസ് അറസ്റ്റു ചെയ്തു. നാമക്കൽ കൊസവംപട്ടി സ്വദേശി ഭഗവതിയാണ് അറസ്റ്റിലായത്. ഫ്രൈഡ് റൈസിൽ വിഷം ചേർത്താണ് മാതാവ് നദിയയെയും മുത്തച്ഛൻ ഷൺമുഖനാഥനെയും ഭഗവതി കൊലപ്പെടുത്തിയത്. പെൺസൗഹൃദങ്ങളെ മാതാവും മുത്തച്ഛനും ചോദ്യം ചെയ്തതാണ് ഭഗവതിയെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത്. എൻജിനീയറിങ് വിദ്യാർത്ഥിയായ ഭഗവതിയ്ക്ക് കോളജിലും വീടിന് സമീപത്തുമെല്ലാം സ്ത്രീ സൗഹൃദങ്ങളുണ്ട്. ഇതിനെ ചൊല്ലി വീട്ടിൽ വഴക്കും പതിവായിരുന്നു. സമീപത്തെ ഇ സേവ കേന്ദ്രത്തിൽ താൽകാലിക ജോലി നോക്കിയിരുന്ന ഭഗവതി, 30നാണ്…

Read More

നരുവാമൂട്ടിൽ ഫർണിച്ചർ ഗോഡൗണിലെ തീപിടുത്തത്തിൽ വ്യാപക നാശനഷ്ടം; 5 മണിക്കൂറിനുശേഷം തീ അണച്ചു


തിരുവനന്തപുരം: നരുവാമൂട്ടിൽ ഫർണിച്ചർ ഗോഡൗണിലുണ്ടായ തീപിടുത്തത്തിൽ വ്യാപക നാശനഷ്ടം. റിട്ട. എസ് ഐ വിജയൻറെ ഉടമസ്ഥതയിലുള്ള ഫർണിച്ചർ ഗോഡൗൺ ആണ് പൂർണ്ണമായും കത്തിനശിച്ചത്. 12 യൂണിറ്റ് ഫയർഫോഴ്സ് എത്തി അഞ്ചുമണിക്കൂറോളം എടുത്തതാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. ഗോഡൗൺ ഉടമയോ തൊഴിലാളികളോ സ്ഥലത്ത് ഉണ്ടായിരുന്നില്ല. തീ പടരുന്നത് കണ്ട നാട്ടുകാരാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. നെയ്യാറ്റിൻകരയിൽ നിന്നും കാട്ടാക്കടയിൽ നിന്നും തിരുവനന്തപുരത്ത് നിന്നും 6 യൂണിറ്റ് ഫയർഫോഴ്സ് എത്തിയെങ്കിലും തീ കെടുത്താനായില്ല….

Read More

താനൂരില്‍ ജ്വല്ലറികളിലേക്ക് സ്വര്‍ണവുമായി വന്ന മഹാരാഷ്ട്ര സ്വദേശിയെ ആക്രമിച്ചു;1.75 കോടിയുടെ സ്വര്‍ണം കവര്‍ന്നതായി പരാതി

മലപ്പുറം: താനൂരിൽ മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നതായി പരാതി.ജ്വല്ലറികളിലേക്ക് വിതരണം ചെയ്യാനെത്തിച്ച സ്വർണ്ണമാണ് കവർന്നതെന്നാണ് വിവരം. ഇയാളുടെ പക്കൽ 2 കിലോഗ്രാം സ്വര്‍ണവും 43 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ കട്ടിയും ഉണ്ടായിരുന്നു. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഭരണ നിർമ്മാണശാലയിൽ നിന്നാണ് സ്വര്‍ണം താനൂരിലേക്ക് കൊണ്ടുവന്നത്. കാറിൽ എത്തിയ നാലംഗ സംഘമാണ് കവർച്ച നടത്തിയതെന്നാണ് മൊഴി. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി

Read More

മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് പറഞ്ഞ് ശകാരിച്ചു; പതിനാലുകാരി സഹോദരനെ വെട്ടിക്കൊലപ്പെടുത്തി

റായ്പൂർ: മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് പറഞ്ഞ സഹോദരനെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി പതിനാലുകാരി. ഛത്തീസ്ഗഡിലാണ് സംഭവം. സംഭവം നടക്കുമ്പോൾ കുട്ടിയും സഹോദരനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടുകാർ ജോലിക്ക് പോയിരുന്നതായി കസ്റ്റഡിയിലിരിക്കെ പെൺകുട്ടി പോലീസിനോട് പറഞ്ഞു. ആൺകുട്ടികളുമായി മൊബൈൽ ഫോണിൽ സംസാരിക്കുന്നുവെന്ന് ആരോപിച്ച് സഹോദരൻ ശാസിക്കുകയും ഇനി ഫോൺ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിന്‍റെ ദേഷ്യത്തിലാണ് ഉറങ്ങിക്കിടന്ന സഹോദരന്‍റെ കഴുത്തിൽ കോടാലി കൊണ്ട് വെട്ടിയത്. സഹോദരൻ സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടി കുളിച്ച് വസ്ത്രത്തിലെ രക്തക്കറ വൃത്തിയാക്കിയ…

Read More

എറണാകുളത്ത് ഹോസ്റ്റലിലെ ബാത്റൂമിൽ യുവതി പ്രസവിച്ചു; അവിവാഹിതയായ യുവതി ഗർഭിണിയായത് കാമുകനില്‍ നിന്ന്

കൊച്ചി: എറണാകുളത്ത് ഹോസ്റ്റലിലെ ബാത്റൂമിൽ യുവതി പ്രസവിച്ചു. നഗരമധ്യത്തിലുള്ള ഹോസ്റ്റലിലാണ് സംഭവം. അവിവാഹിതയായ യുവതിയാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. യുവതിയുടെ റൂമിലുള്ള മറ്റുള്ള പെൺകുട്ടികൾ വിവരമറിയിച്ചതിന് പിന്നാലെ നോർത്ത് പൊലീസെത്തി യുവതിയേയും കുഞ്ഞിനെയും ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കാമുകനിൽ നിന്നാണ് അവിവാഹിതയായ യുവതി ഗർഭിണിയായത് എന്നാണ് സൂചന. എറണാകുളം നഗരമധ്യത്തിലെ ഹോസ്റ്റലിൽ ആറ് പേരടങ്ങുന്ന റൂമിലാണ് യുവതി താമസിച്ചിരുന്നത്. യുവതിയുടെ അനാരോഗ്യം ശ്രദ്ധയിൽപെട്ട സുഹൃത്തുക്കൾ കാര്യം അന്വേഷിച്ചിരുന്നെങ്കിലും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളാണെന്ന് പറഞ്ഞ് യുവതി ഒഴിഞ്ഞു മാറുകയായിരുന്നു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial