സിപിഎം പ്രവര്‍ത്തകനെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് തല്ലിച്ചതച്ചു; ലിനീഷിന്റെ ഓട്ടോയിൽ കയറിയത് മാസ്‌ക് ധരിച്ചെത്തിയ രണ്ടംഗസംഘം
കോഴിക്കോട്: സി.പി.എം പ്രവര്‍ത്തകനെ രണ്ടംഗസംഘം ക്രൂരമായി തല്ലിച്ചതച്ചു. നാദാപുരം ഭൂമിവാതുക്കല്‍ ടൗണ്‍ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവർ കൂടിയായ തിരുവനേമ്മല്‍ ലിനീഷി(40)നാണ് മര്‍ദ്ദനമേറ്റത്. മാസ്‌ക് ധരിച്ചെത്തിയ രണ്ട് പേർ ഓട്ടം വിളിക്കുകയും തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ലിനീഷിനെ മർദിക്കുകയുമായിരുന്നു. ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് സംഭവം നടന്നത്. മാസ്‌ക് ധരിച്ചെത്തിയ രണ്ട് പേരാണ് ക്രൂരമായി മര്‍ദ്ദിച്ചതെന്ന് ലിനീഷ് പറഞ്ഞു. ‘ഇരുവരും ഭൂമിവാതുക്കല്‍ ടൗണ്‍ സ്റ്റാന്‍ഡില്‍ നിന്നുമാണ് ഓട്ടോയില്‍ കയറിയത്. അസ്വാഭാവികമായി ഒന്നും തോന്നാത്തതിനാല്‍ ഇവരുമായി യാത്ര ആരംഭിച്ചു. എന്നാല്‍…

