ഭാരതപ്പുഴയോരത്തുണ്ടായ വൻ തീപിടുത്തത്തിൽ പൊള്ളലേറ്റ് മരിച്ചയാളെ തിരിച്ചറിഞ്ഞു
കുറ്റിപ്പുറം: ഭാരതപ്പുഴയോരത്ത് ഞായറാഴ്ച വൈകിയിട്ടുണ്ടായ തീപിടുത്തത്തിൽ പൊള്ളലേറ്റ് മരിച്ചയാളെ തിരിച്ചറിഞ്ഞു.തൃപ്പാലൂർ സ്വദേശി നാലുകള്ളി പറമ്പിൽ അച്ചുതാനന്ദനാണ്(58) പൊള്ളലേറ്റ് മരിച്ചത്.തീപിടിച്ച പുൽകാടുകൾക്ക് സമീപം ശരീരം മുഴുവൻ പൊള്ളലേറ്റ നിലയിലാണ് അച്ചുദാനന്ദന്റെ മൃതദേഹം കണ്ടെത്തിയത്.കുറ്റിപ്പുറം തിരൂർ റോഡിൽ ഭാരതപ്പുഴയോരത്തെ പുൽകാടുകൾക്കാണ് ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെ തീ പിടിച്ചത്.തീ റോഡരികിലേക്ക് കയറിയതോടെ പ്രദേശം കറുത്ത പുകപടലങ്ങൾ കൊണ്ട് മൂടിയിരുന്നു.കുറ്റിപ്പുറം പോലീസും പൊന്നാനി ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.തീപിടുത്തത്തിൽ നിരവധി ജീവജാലങ്ങളും ചത്തൊടുങ്ങിയിട്ടുണ്ട് .പ്രദേശത്തെ 500…

