തലയോട്ടി വെട്ടി പിളര്‍ത്തി; ശരീരത്തില്‍ ഏഴ് ആഴത്തിലുള്ള വെട്ടേറ്റു; അലുവ അതുലിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി
കേരളത്തെ ഞെട്ടിച്ച് ഗുണ്ടാപ്പകയുടെ പേരില്‍ കൊല്ലം കരുനാഗപ്പള്ളിയില്‍ നടുറോഡില്‍ അരുംകൊല. കുപ്രസിദ്ധ ഗുണ്ട അലുവ അതുലിനെയാണ് റോഡിലിട്ട് ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഗുണ്ട ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അലുവ അതുല്‍. ജാമ്യത്തിലിറങ്ങിയ അതുല്‍ പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ പോയി മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. അതിക്രൂരമായാണ് അതുലിനെ ആക്രമിച്ചത്. തലയോട്ടി വെട്ടി പിളര്‍ത്തി. ശരീരത്തില്‍ ഏഴ് ആഴത്തിലുള്ള വെട്ടേറ്റു. ഇടത്തെ കാലില്‍ നാല് വെട്ട് ഏറ്റു. വലത്തേ കാലില്‍ ഒരു വെട്ട്. വലത്തേ…

