പ്രതികൂല സാഹചര്യങ്ങളെ മറികടക്കാനുള്ള ഇച്ഛാശക്തിയോടെ കുട്ടികൾ നേടിയ അംഗീകാരമാണ്; മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാരം: മന്ത്രി ഡോ. ആർ. ബിന്ദു
തിരുവനന്തപുരം:പ്രതികൂല സാഹചര്യങ്ങളെ മറികടക്കാനുള്ള ഇച്ഛാശക്തിയോടെ കുട്ടികൾ നേടിയ അംഗീകാരമാണ് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാരമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. കേരള സർക്കാർ കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖേന അനുവദിക്കുന്ന ‘മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാരത്തിന്റെ’ വിതരണോദ്ഘാടനം തിരുവനന്തപുരം സർക്കാർ വനിതാ കോളേജ് ആഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ഇത്രയേറെ വിദ്യാർത്ഥികൾക്ക് ഇത്ര ഉയർന്ന തുക നൽകുന്ന മറ്റൊരു സ്‌കോളർഷിപ്പ് പദ്ധതി മറ്റെവിടെയും ഉണ്ടാകില്ല. സാമ്പത്തികമായും സാമൂഹികമായും ഒട്ടേറെ പരിമിതികൾ അനുഭവിച്ചിട്ടും മികവ് തെളിയിച്ച…

