മറ്റൊരു പെൺകുട്ടിയുമായുള്ള പ്രണയബന്ധം ചോദ്യം ചെയ്‌തു ; കാമുകിയേയും മാതാപിതാക്കളേയും പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് അറസ്റ്റിൽ.
ബെംഗളൂരു: മറ്റൊരു പെൺകുട്ടിയുമായുള്ള പ്രണയബന്ധം ചോദ്യം ചെയ്‌ത കാമുകിയേയും മാതാപിതാക്കളേയും പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ബെംഗളൂരുവിലെ തരബനഹള്ളിയിൽ വെള്ളിയാഴ്‌ച നടന്ന സംഭവത്തിലാണ് പ്രതിയെ പൊലീസ് അറസ്റ്റുചെയ്‌തത്. പാണ്ഡുരംഗ എന്ന ചന്ദുവാണ് അറസ്റ്റിലായത്. ആക്രമണത്തിൽ പരിക്കേറ്റ മൂന്ന് പേരും ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ്. സുമലത, അമ്മ മഞ്ജമ്മ, അച്ഛൻ ശ്രീറാം എന്നിവരാണ് ചികിത്സയിലുള്ളത്. മഞ്ജമ്മയുടെ പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ സൂചിപ്പിച്ചു. സുമലതയും ചന്ദ്രവും തമ്മിൽ ആറുവർഷമായി പ്രണയത്തിലാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. സുമലത…

