തൃശൂരിൽ കാട്ടുപൂച്ച കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോ സ്വകാര്യ ബസിനടിയിൽപെട്ട് ഡ്രൈവർ മരിച്ചു
തൃശൂർ : ചേർപ്പ് പാലയ്ക്കലിൽ കാട്ടുപൂച്ച വട്ടംചാടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. പുതുക്കാട് രാപ്പാൾ നമ്പിയത്ത് വീട്ടിൽ സൂരജ് (48) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.45-ഓടെ പാലയ്ക്കൽ അങ്ങാടിക്ക് സമീപമായിരുന്നു അപകടം. തൃശൂർ-ഇരിങ്ങാലക്കുട റൂട്ടിലോടുന്ന ‘ലൗലൈറ്റ്’ എന്ന സ്വകാര്യ ബസിലെ ജീവനക്കാരനായിരുന്നു സൂരജ്. ജോലി കഴിഞ്ഞ് ബസ് തൃശൂരിൽ ഒതുക്കിയ ശേഷം സ്വന്തം ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു അദ്ദേഹം. പാലയ്ക്കലിൽ എത്തിയപ്പോൾ കാട്ടുപൂച്ച ഓട്ടോയ്ക്ക് കുറുകെ ചാടുകയായിരുന്നു. പൂച്ചയെ രക്ഷിക്കാനായി ഓട്ടോ…

