Headlines

ഹോളി: യു.പിയിൽ പള്ളികൾ ടാർപോളിൻകൊണ്ട് മൂടി

ഉത്തർപ്രദേശ്:ഉത്തർപ്രദേശിലെ സംഭലിൽ ഹോളി ഉത്സവത്തിന് മുന്നോടിയായി അധികൃതർ വിപുല സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഇതിന്റെ ഭാഗമായി പത്തിലധികം പള്ളികൾ ടാർപോളിൻ ഷീറ്റുകൊണ്ട് മൂടി. എല്ലാ ഘോഷയാത്രകളും ഡ്രോൺ ഉപയോഗിച്ച് നിരീക്ഷിക്കും. സമാധാനവും സാമുദായിക സൗഹാർദവും ഉറപ്പുവരുത്തുന്നതിനും മുൻകരുതലിന്റെയും ഭാഗമായി ജില്ലയിൽ പൊലീസ് ഫ്ലാഗ് മാർച്ച് നടത്തി.ജില്ലയിലുടനീളം സുരക്ഷ ശക്തമാക്കിയതായും ‘ഹോളിക ദഹൻ’ ഉൾപ്പെടെ പ്രശ്‌നസാധ്യത സ്ഥലങ്ങൾ പരിശോധിച്ചതായും പൊലീസ് സൂപ്രണ്ട് ക്രിഷൻകുമാർ വിഷ്ണോയി അറിയിച്ചു. 1215 ‘ഹോളിക ദഹൻ’ സ്ഥലങ്ങളും 64 ഘോഷയാത്രകളും ഡ്രോൺ നിരീക്ഷണത്തിലായിരിക്കും. മൂന്ന് കമ്പനി…

Read More

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ പി ഉണ്ണികൃഷ്ണൻ അന്തരിച്ചു

കോഴിക്കോട്: മുൻ കേന്ദ്രമന്ത്രിയും ആറുതവണ വടകരയുടെ ജനമനസ്സു കീഴടക്കിയ പാർലമെന്റ് അംഗവുമായ മുതിർന്ന കോൺഗ്രസ് നേതാവ് കെ.പി. ഉണ്ണികൃഷ്ണൻ നിര്യാതനായി. 90 വയസ്സായിരുന്നു. സോഷ്യലിസ്റ്റായും കോൺഗ്രസ് നേതാവായും പിന്നീട് കോൺഗ്രസ് വിമതനായുമൊക്കെ ദേശീയ രാഷ്ട്രീയത്തിൽ തലയെടുപ്പോടെ നിലയുറപ്പിച്ച കെ.പി ഉണ്ണികൃഷ്ണൻ,  ഡൽഹിയുടെ അധികാര ഇടനാഴികളിലെ കിങ്മേക്കറായും പലകുറി തിളങ്ങിനിന്നു.  വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1971ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി വടകരയിൽ മത്സരിച്ചു ജയിച്ച ഉണ്ണികൃഷ്ണൻ 1977, 1980,…

Read More

പൊങ്കാലയിടുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

· കട്ടികുറഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക· നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കുവാന്‍ തൊപ്പി, തുണി ഇവ കൊണ്ട് തല മറയ്ക്കുക· ശുദ്ധജലമോ തിളപ്പിച്ചാറിയ വെള്ളമോ മാത്രം കുടിക്കുക· തണ്ണിമത്തന്‍ പോലെ ജലാംശം കൂടുതലുള്ള പഴവര്‍ഗങ്ങള്‍ കഴിക്കുന്നത് നിര്‍ജലീകരണം തടയും· ശുദ്ധമായ ജലത്തില്‍ തയാറാക്കിയ ഐസ് മാത്രം പാനീയങ്ങളില്‍ ഉപയോഗിക്കുക· ഇടയ്ക്ക് കൈകാലുകളും മുഖവും കഴുകുക· ഇടയ്ക്കിടെ തണലത്ത് വിശ്രമിക്കുക· കുട്ടികളെ തീയുടെ അടുത്ത് നിര്‍ത്തരുത്. ഇടയ്ക്കിടെ കുടിക്കാന്‍ വെള്ളം നല്‍കണം· സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ മുടക്കം വരുത്താതെ കഴിക്കുക·…

Read More

യുഎസ് യുദ്ധ വിമാനം തകർത്തു – ഇറാൻ ;
ഗൾഫിലെ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചു

അമേരിക്കയുടെ അത്യാധുനിക ഫൈറ്റർ വിമാനമായ  എഫ് 15 ആണ് കുവൈറ്റ് വ്യാമാതിർത്തിയിൽ വച്ച് ഇറാൻ തകർത്തത്.  വിമാനം തകർന്നുവീഴുന്നതിന്റെയും പൈലറ്റ് രക്ഷപ്പെടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. *ജിസിസി രാജ്യങ്ങളിലെ US കേന്ദ്രങ്ങൾക്കെതിരെ വ്യാപകമായ പ്രത്യാക്രമണം* സൗദിയിലെ അരാംക്കോ  ശുദ്ധീകരണശാലയിൽ സ്ഫോടനം നടന്നതായും കുവൈത്ത് യുഎസ് എംബസിൽ നിന്നും പുകഉയുരുന്നതായി വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുവൈത്ത് ഇറാന്റെ മിസൈൽ തകർത്തതായി അവകാശപ്പെടുന്നുണ്ട്.കുവൈത്തിൽ  റിഫൈനിൽ ട്രോണിന്റെ ഭാഗങ്ങൾ പതിച്ച് രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. അബുദാബിയിലും ബഹ്റൈനിലും കുവൈത്തിലും ഇന്ന് ഇറാന്റെ ആക്രമണം…

Read More

ലോകം കാത്തിരുന്ന ചോദ്യത്തിന് ട്രംപിന്‍റെ ഞെട്ടിക്കുന്ന മറുപടി; ഇറാനെതിരെയുള്ള നീക്കം അവസാനിപ്പിക്കില്ല, നാലാഴ്ച വരെ നീണ്ടേക്കുമെന്ന് പ്രസിഡന്‍റ്

വാഷിംഗ്ടണ്‍: ഇറാനുമായുള്ള സൈനിക സംഘർഷം എത്രകാലം നീണ്ടുനില്‍ക്കുമെന്ന കാര്യത്തില്‍ ആദ്യമായി വ്യക്തത വരുത്തി യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇറാനെതിരെയുള്ള യുഎസ് സൈനിക നടപടികള്‍ ഏകദേശം നാല് ആഴ്ചയോളം നീണ്ടുനിന്നേക്കാമെന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്. ഡെയ്‌ലി മെയിലിന് നല്‍കിയ ഹ്രസ്വമായ ടെലിഫോണ്‍ അഭിമുഖത്തിലാണ് വൈറ്റ് ഹൗസിന്റെ ഭാവി പദ്ധതികളെക്കുറിച്ച്‌ ട്രംപ് മനസ് തുറന്നത്. ഇറാൻ ശക്തമായ ഒരു രാജ്യമാണെങ്കിലും ഈ പ്രക്രിയ നാല് ആഴ്ചയോ അതില്‍ കുറവോ സമയത്തിനുള്ളില്‍ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് താൻ കരുതുന്നതെന്ന് ട്രംപ് വ്യക്തമാക്കി….

Read More

കെഎസ്ആർടിസി ബസിനു നേരെ തോക്കുചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, പിന്നാലെ ഇരുമ്പു കമ്പി എറിഞ്ഞു ഹെഡ് ലൈറ്റ് പൊട്ടിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ കെഎസ്ആർടിസി ബസിന് നേരെ ആക്രമണം. വയനാട്ടിൽ നിന്ന് ബെംഗളൂരുവിലേക്കു വരികയായിരുന്ന കെഎസ്ആർടിസി ബസിനു നേരെയാണ് ആക്രമണമുണ്ടായത്. ഒരു കാർ യാത്രക്കാരൻ ആണ് ബസിന് നേരെ തോക്കുചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പിന്നലെ ഇയാൾ ഇരുമ്പു കമ്പി എറിഞ്ഞു ബസിന്റെ ഹെഡ് ലൈറ്റ് പൊട്ടിക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ ആയിരുന്നു സംഭവം. ഗോണിക്കൊപ്പയ്ക്കു സമീപം പൊന്നമ്പേട്ടിൽ വെച്ചായിരുന്നു ബസിന് നേരെ കാർ യാത്രികന്റെ ആക്രമണമുണ്ടായത്. ബസ് കാറിൽ തട്ടിയെന്നാരോപിച്ചാണ് ഇയാൾ ആക്രമണം അഴുച്ചുവിട്ടത്.

Read More

എണ്ണവില 100 ഡോളറിന് മുകളിലെത്താന്‍ സാധ്യത

മിഡില്‍ ഈസ്റ്റിലെ യുദ്ധം രൂക്ഷമായതോടെ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നു. തിങ്കളാഴ്ച്ച രാവിലെ ക്രൂഡ് വില 7% ത്തിലധികം ഉയര്‍ന്ന് സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഇറാന്‍- യുഎസ്, ഇസ്രായേല്‍ സൈനിക ആക്രമണങ്ങളെ തുടര്‍ന്ന്, ഹോര്‍മുസ് കടലിടുക്ക് വഴി കടന്നു പോകുന്ന കപ്പലുകളെ ആക്രമിക്കുമെന്ന ഭയത്തെ തുടര്‍ന്നാണ് ക്രൂഡ് വില കുതിച്ചുയര്‍ന്നത്. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് വില 82.37 ഡോളറായി ഉയര്‍ന്നു. 2025 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ബ്രെന്റ് ക്രൂഡ് ഓയില്‍ വില 7.60%…

Read More

ശബരിമലയില്‍ ആചാരം സംരക്ഷിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ശബരിമലയില്‍ ആചാരം സംരക്ഷിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. സുപ്രീംകോടതിയില്‍ നിലപാട് അറിയിക്കും. ശബരിമല യുവതി പ്രവേശനത്തെ എതിര്‍ക്കാനാണ് തീരുമാനം. 2019ല്‍ യുവതീ പ്രവേശനത്തെ അനുകൂലിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിലപാടെടുത്തിരുന്നു. കേസ് വീണ്ടും സുപ്രീംകോടതിയുടെ പരിഗണനയില്‍ വന്നപ്പോഴാണ് പുനഃരാലോചന നടന്നത്. ഇന്ന് നടന്ന ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ശബരിമല യുവതീ പ്രവേശനത്തില്‍ ബോര്‍ഡിന് ആശയക്കുഴപ്പമില്ലെന്നും നിലവിലുള്ള ഉത്തരവിനെ എതിര്‍ക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ പറഞ്ഞു. യുവതീ പ്രവേശനത്തെ എതിര്‍ത്ത് സത്യവാങ്മൂലം നല്‍കും. ദേവസ്വം…

Read More

കെഎസ്ആർടിസി ബസ് ഓടിക്കൊണ്ടിരിക്കെ വീലുകൾ ഇളകി മാറി

തിരുവനന്തപുരം: ബാലരാമപുരത്ത് നിന്നും വിഴിഞ്ഞത്തേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസിന്‍റെ വീലുകൾ ഇളകി മാറി. ഓടിക്കൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി ബസിന്റെ വീലുകൾ ഇളകി മാറിയത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടലുകൊണ്ട് വലിയ അപകടത്തിൽ നിന്നും തലനാരിഴയ്ക്കാണ് യാത്രക്കാർ രക്ഷപെട്ടത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ജംഗ്ഷനിൽ നിർത്തിയ ശേഷം ബസ് മുന്നോട്ടെടുത്തപ്പോൾ വലിയ ശബ്ദം കേട്ടു. പെട്ടെന്ന് തന്നെ ഡ്രൈവർ വാഹനം ഒരു വശത്തേക്ക് ഒതുക്കി. പിന്നാലെ നടത്തിയ പരിശോധനയിൽ പിൻവശത്തെ വീലുകൾ ഇളകി ബസിൽ നിന്നും വേർപെട്ട് നിൽക്കുന്ന അവസ്ഥയിലാണെന്ന് കണ്ടെത്തി….

Read More

നാലുദിവസമായി അടച്ചിട്ടിരുന്ന ബിരിയാണി കടയിലെ ഫ്രീസറിനുള്ളിൽ യുവാവിൻ്റെ മൃതദേഹം

ലഖ്‌നൗ: നാലുദിവസമായി അടച്ചിട്ടിരുന്ന ബിരിയാണി കടയിലെ ഫ്രീസറിനുള്ളിൽ യുവാവിൻ്റെ മൃതദേഹം. ഉത്തർപ്രദേശിലെ ലഖ്‌നൗവിലാണ് ഞെട്ടിക്കുന്ന സംഭവം. ജിസിആർജിസി കോളജ് ഗേറ്റിന് എതിർവശത്തുള്ള ബിരിയാണി കടയിലാണ് നാലുദിവസത്തിനു ശേഷം കട തുറന്നപ്പോൾ ഫ്രീസറിനുള്ളിൽ അജ്ഞാത യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ നാല് ദിവസമായി ഇത് അടച്ചിട്ടിരിക്കുകയായിരുന്നുവെന്നും ഉടമ നഗരത്തിന് പുറത്തായിരുന്നുവെന്നും പൊലീസ് പറയുന്നു. പിതാവിൻ്റെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാനായിരുന്നു ഉടമ ഷാനി റാവത്ത് കട അടച്ചിട്ട് പോയത്. തിരിച്ചെത്തി കട തുറന്നപ്പോൾ, ഡീപ്പ് ഫ്രീസറിനുള്ളിൽ മൃതദേഹം കണ്ടെത്തി. തുടർന്ന് പോലീസിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial