ഒറ്റപാലത്ത്  കൂട്ട ആത്മഹത്യാ ശ്രമം;വീട്ടിനുള്ളിൽ ഗൃഹനാഥൻ മരിച്ച നിലയിൽ,  രണ്ടു പേരെ അവശനിലയിലും കണ്ടെത്തി

ഒറ്റപ്പാലം: മീറ്റ്നയിൽ കൂട്ട ആത്മഹത്യാ ശ്രമം. വീട്ടിനുള്ളിൽ ഗൃഹനാഥൻ മരിച്ച നിലയിൽ. കുടുംബാംഗങ്ങളായ രണ്ടു പേരെ അവശനിലയിലും കണ്ടെത്തി. മീറ്റ്നയിൽ താമസിക്കുന്ന തൃശൂർ കുറ്റൂർ വീട്ടിൽ 65 കാരനായ രാമകൃഷ്ണൻ ആണ് മരിച്ചത്. അവശനിലയിലായിരുന്ന ഭാര്യ 57 കാരിയായ വസന്ത, മകൻ 33 കാരനായ അഭിജിത്ത് എന്നിവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂവരും വിഷം ഉള്ളിൽച്ചെന്ന നിലയിലാണ്. രാമകൃഷ്ണന്റെ മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. മകനു മാനസിക വെല്ലുവിളികൾ ഉണ്ടായിരുന്നെന്നും ഇതിന്റെ…

Read More

ഹിന്ദുത്വ ആശയങ്ങൾ രാജ്യത്ത് അടിച്ചേല്പിക്കാൻ ബോധപൂർവ ശ്രമം: പി സന്തോഷ് കുമാർ എംപി

കല്പറ്റ: ഹിന്ദുത്വ ആശയങ്ങൾ പുതിയ രൂപത്തിൽ രാജ്യത്ത് അടിച്ചേല്പിക്കാൻ ബോധപൂർവ ശ്രമങ്ങളാണ് സംഘപരിവാർ നടത്തുന്നതെന്ന് അഡ്വ. പി സന്തോഷ് കുമാർ എംപി പറഞ്ഞു. ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ ഓപ്പറേഷൻ ആൻ്റ് ഫ്രണ്ട്ഷി പ്പ് (ഇസ്കഫ്) സംസ്ഥാന നേതൃത്വ ക്യാമ്പ് സുൽത്താൻ ബത്തേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഗീതത്തെയും സംസ്കാരത്തെയും വരെ ഇതിനായി ഉപയോഗിക്കുകയാണ്. ഇന്ത്യ ഒരു ഹിന്ദുരാജ്യമാണെന്ന് ഉറപ്പിക്കാനുള്ള പ്രചാ രണമാണ് നടക്കുന്നത്. രാജ്യം സ്വാതന്ത്ര്യം നേടിയപ്പോൾ നാടു കടത്തിയത് വൈദേശികാധിപത്യത്തോടൊപ്പം ഹിന്ദുത്വ രാഷ്ട്രീയ…

Read More

ബക്രീദിന് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ച് സർക്കാർ

ബക്രീദ് ആഘോഷത്തോടനുബന്ധിച്ച് കേരളത്തിൽ രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ച് സർക്കാർ. കലണ്ടർ പ്രകാരം മെയ് 27നാണ് അവധിയായി നിശ്ചയിച്ചിരുന്നതെങ്കിലും, സംസ്ഥാനത്ത് ബക്രീദ് ആഘോഷം മെയ് 28നാകുന്നതിനാൽ അന്നും അധിക അവധി അനുവദിക്കുകയായിരുന്നു. സർക്കാർ പുറത്തിറക്കിയ ഉത്തരവുപ്രകാരം മെയ് 28ന് എല്ലാ സർക്കാർ ഓഫിസുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തീരുമാനം ബാധകമാണ്.

Read More

‘കോക്രോച്ച് ജനത പാർട്ടി’യെ കേന്ദ്രസര്‍ക്കാര്‍ ഭയക്കുന്നു, ജനാധിപത്യ വിരുദ്ധ കേന്ദ്ര നടപടികൾക്കെതിരെ ശക്തമായി പ്രതിഷേധിക്കണമെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലെ പുതിയ രാഷ്ട്രീയ പ്രതിഷേധ പ്രസ്ഥാനമായ ‘കോക്രോച്ച് ജനത പാർട്ടി’യുടെ എക്സ് അക്കൗണ്ട് കേന്ദ്രസർക്കാർ പൂട്ടിച്ചതിനെതിരെ ശക്തമായ പ്രതികരണവുമായി  പിണറായി വിജയൻ. ഇത് ജനാധിപത്യ പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയാണെന്നും ഈ കൂട്ടായ്മ ഒരു വലിയ രാഷ്ട്രീയ പ്രസ്ഥാനമായി വളർന്നു വരുമോ എന്ന ഭയമാണ് ബിജെപിയെ ഭരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ബിജെപിയുടെ ഔദ്യോഗിക പ്രചാരണ സംവിധാനങ്ങളെക്കാൾ വേഗത്തിലാണ് ഈ പ്ലാറ്റ്‌ഫോമിന് ജനശ്രദ്ധയും സ്വീകാര്യതയും ലഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിലില്ലായ്മയും അവഗണനയും അനുഭവിക്കുന്ന യുവാക്കൾ ഈ പൊടുനന്നെയുള്ള…

Read More

മദ്യലഹരിയിലായ പിതാവിന്റെ അടിയേറ്റ് മകൻ മരിച്ചു

വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയിൽ മദ്യലഹരിയായ പിതാവിന്റെ അടിയേറ്റ് മകൻ മരിച്ചു. വളാഞ്ചേരി വൈക്കത്തൂർ പച്ചീരിയിൽ താമസിക്കുന്ന മങ്കുഴിയിൽ ശബരിയുടെ മകൻ ശ്യാം കൃഷ്‌ണൻ (17) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം നടന്നത്. രാത്രി മദ്യപിച്ചെത്തിയ പിതാവുമായി ശ്യാം തർക്കത്തിൽ ഏർപ്പെട്ടു. തർക്കത്തിനിടെ പിതാവിന്റെ അബദ്ധത്തിൽ ഉള്ള അടിയേറ്റ് ശ്യാം വീഴുകയായിരുന്നു. പിതാവ് തന്നെ കുട്ടിയെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ മെഡിക്കൽ കോളേജ് അശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്ന് മരിക്കുകയായിരുന്നു….

Read More

തമിഴ്‌നാട്ടില്‍ പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

        ചെന്നൈ: തമിഴ്‌നാട്ടില്‍ പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി.അയല്‍വാസിയടക്കം രണ്ടുപേര്‍ പിടിയില്‍. കോയമ്പത്തൂരിലെ സുലൂര്‍ മേഖലയിലെ കണ്ണംപാളയം തടാകത്തില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.കാര്‍ത്തിക്, മോഹന്‍ രാജ് എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ അയല്‍വാസിയാണ് കാര്‍ത്തിക്. വീടിനു സമീപത്തെ കടയില്‍ സാധനം വാങ്ങാന്‍ പോയപ്പോഴായിരുന്നു കാര്‍ത്തിക് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. പോലീസ് പിടികൂടുന്നതിനിടെ കാര്‍ത്തിക്കിന്റെ ഒരു കൈയും കാലും ഒടിഞ്ഞിട്ടുണ്ട്. ഇയാള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. മോഹനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Read More

കർണ്ണാടകയിൽ ക്രൂയിസർ വാഹനം ലോറിയുമായി കൂട്ടിയിടിച്ച് കുടുംബത്തിലെ അഞ്ച് പേർ മരിച്ചു.

           ബംഗളുരു : കർണാടക കലബുറഗി ജില്ലയിലെ ലാഡ്‌ലാപൂരിന് സമീപം ക്രൂയിസർ വാഹനം ലോറിയുമായി കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു’ ചിറ്റാപൂർ താലൂക്കിലെ വാഡിക്ക് സമീപം ദേശീയപാത 150 ൽ രാത്രി വൈകിയായിരുന്നു അപകടം.ഒരേ കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്. മഹ്മൂദ് ഹുസൈൻ (60), ഫാത്തിമ അബ്ദുൾ സാബ് (40), റസൂൽ ബീ (40), മഹ്ബൂബ് സംഗവി (37), ക്രൂയിസർ ഡ്രൈവർ ടോളു പാഷ (24) എന്നിവരാണ് മരിച്ചത്. ചിറ്റാപൂർ താലൂക്കിലെ ഇംഗലഗി ഗ്രാമത്തിൽ താമസിക്കുന്നവരാണ് മരിച്ചവരെല്ലാം.വെള്ളിയാഴ്ച…

Read More

എസ്ബിഐ പണിമുടക്ക് മാറ്റി

തിരുവനന്തപുരം: തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടത്താനിരുന്ന എസ്ബിഐ പണിമുടക്ക് മാറ്റിവച്ചു. ജീവനക്കാരുമായി മാനേജ്‌മെന്റ് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. ശനിയും ഞായറും അവധിയും തിങ്കളും ചൊവ്വയും പണിമുടക്കും ബുധനാഴ്ച ബക്രീദ് അവധി കൂടി വരുമ്പോള്‍ അഞ്ചു ദിവസം ബാങ്കിങ് ഇടപാടുകള്‍ മുടങ്ങിയേക്കുമെന്ന തരത്തിലായിരുന്നു നേരത്തേ സൂചനകള്‍ വന്നത്. ചര്‍ച്ചയില്‍ തീരുമാനമായതോടെ ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമാണ് ഇതോടെ വരുന്നത്. പൊതുജനത്തിന് വലിയ ആശ്വാസമാകുന്ന തീരുമാനമാണ് മാനേജ്‌മെന്റും ജീവനക്കാരുമായി നടത്തിയ ചര്‍ച്ചയിലൂടെ കൈവന്നത്. ജീവനക്കാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മാനേജ്‌മെന്റ്…

Read More

ധീരജ് വധക്കേിലെ ഒന്നാം പ്രതി നിഖിൽ പൈലിയെ ഡിസിസി അംഗമാക്കാൻ നീക്കം; നാമനിർദേശം ചെയ്ത് ഡിസിസി പ്രസിഡൻ്റ്

ഇടുക്കി: ധീരജ് വധക്കേിലെ ഒന്നാം പ്രതി നിഖിൽ പൈലിയെ ഇടുക്കി ഡിസിസി അംഗമാക്കാൻ നാമനിർദേശം ചെയ്ത് ഡിസിസി പ്രസിഡൻറ് സി.പി മാത്യു. നിഖിൽ പൈലി അടക്കം അഞ്ചു പേരെയാണ് ഡിസിസി അംഗങ്ങളായി നാമനിർദേശം ചെയ്തത്. കെപിസിസി സംഘടന ജനറൽ സെക്രട്ടറിയുടെ അംഗീകാരം ലഭിച്ചാൽ നിഖിൽ പൈലി ഡിസിസി അംഗമാവും 2022 ലാണ് പൈനാന് എൻജിനീയറിംഗ് കോളജിലെ വിദ്യാർഥിയും എസ്എഫ്‌ഐ പ്രവർത്തകനുമായിരുന്ന ധീരജ് കൊല ചെയ്യപ്പെടുന്നത്. കത്തികൊണ്ട് കുത്തി കൊലപ്പെടുത്തി എന്നാണ് കേസ്. ഇതിലെ ഒന്നാം പ്രതിയാണ് നിഖിൽ…

Read More

ഉമര്‍ ഖാലിദിന് ജാമ്യം

കൊച്ചി: ഡല്‍ഹി കലാപ ഗൂഢാലോചനാക്കേസ് പ്രതി ഉമര്‍ ഖാലിദിന് ജാമ്യം. മൂന്ന് ദിവസത്തേക്കാണ് ഡല്‍ഹി ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ജൂണ്‍ ഒന്ന് മുതല്‍ മൂന്ന് വരെയാണ് ജാമ്യത്തില്‍ പുറത്തിറങ്ങാനാവുക. അമ്മയുടെ ചികിത്സാര്‍ത്ഥമാണ് ജാമ്യം. ജസ്റ്റിസുമാരായ പ്രതിഭ എം സിങ്, മധു ജെയിൻ എന്നിവരാണ് ഹർജി പരിഗണിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരിക്കണമെന്നും ഒരു മൊബൈല്‍ ഫോണ്‍ മാത്രമെ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഫോണ്‍ നമ്പര്‍ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറണമെന്നും ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുതെന്നും ഉപാധിയിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial