സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയെ മാറ്റി; വി ചെന്താമരാക്ഷൻ സെക്രട്ടറി

പാലക്കാട്: വ്യക്തിപരമായ വിഷയങ്ങള്‍ കാരണം സ്ഥാനമൊഴിയുന്നതായി സുരേഷ് ബാബു പാര്‍ട്ടിയെ അറിയിച്ചുവെന്നും പകരം തന്നെ പാര്‍ട്ടി ചുമതലപ്പെടുത്തിയെന്നും സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി വി ചെന്താമരാക്ഷന്‍

സുരേഷ് ബാബുവിന്റെ ആവശ്യ പ്രകാരമാണ് തീരുമാനമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് വ്യക്തിപരമായ ചില കാര്യങ്ങളുണ്ടെന്നും അതിനാലാണ് മാറുന്നതെന്നും ഇ എൻ സുരേഷ് ബാബുവും പ്രതികരിച്ചു. ചെന്താമരാക്ഷന്‍ തന്നെക്കാളും പ്രബലമായ ജില്ലാ സെക്രട്ടറിയായി മാറുന്ന കാഴ്ച ഭാവിയില്‍ കാണാമെന്നും അദ്ദേഹം പറഞ്ഞു.

സുരേഷ് ബാബുവിന് വ്യക്തിപരമായി ചില അസൗകര്യങ്ങളുള്ളതിനാല്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ കഴിയില്ലെന്നറിയിച്ചു. അതിന്‌റെ അടിസ്ഥാനത്തിലാണ് മാറ്റം. ഇ എന്‍ സുരേഷ് ബാബുവിനെതിരെ ഒരു പരാതിയും വന്നിട്ടില്ല. ഈ ജില്ലയിലെ ഏറ്റവും പ്രബലമായ പാര്‍ട്ടിയാണ് സിപിഐഎം. തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി മറികടക്കാനാവശ്യമായ ശക്തമായ പ്രവര്‍ത്തനം നടത്തും’, ചെന്താമരാക്ഷന്‍ പറഞ്ഞു.

മൂന്ന് ടേം വ്യവസ്ഥയുണ്ടെങ്കിലും പാര്‍ട്ടിയെ സംബന്ധിച്ച്‌ ഇടയ്ക്ക് വെച്ച്‌ മാറുകയോ മാറ്റുകയോ ചെയ്യാം. വ്യക്തിപരമായ തീരുമാനത്താലാണ് മാറ്റം. ജില്ലയെ സംബന്ധിച്ചിടത്തോളം സംഘടനാപരമായ കുറവുകളുണ്ട്. ഇതടക്കം വലിയ ചര്‍ച്ചയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. വിജയത്തിനിടയിലും ഇവിടെ പാര്‍ട്ടിക്ക് ക്ഷീണമുണ്ടായിട്ടുണ്ട്. എനിക്ക് വ്യക്തിപരമായ ചില കാര്യങ്ങളുണ്ട്, അതിനാല്‍ മാറുന്നു. ചെന്താമരാക്ഷന്‍ എന്നെക്കാളും പ്രബലനായ ജില്ലാ സെക്രട്ടറിയായി മാറുന്ന കാഴ്ച ഭാവിയില്‍ കാണാം. എന്നെക്കാളും നല്ല കരുത്തുള്ള ജില്ലാ സെക്രട്ടറിയാകും. ഈ കാഴ്ചപ്പാടാണ് പാര്‍ട്ടിയെ കൂടുതല്‍ കരുത്താക്കുന്നത്. കാരണം ഇത് കൂട്ടായ പ്രവര്‍ത്തനമാണ്. ഞാനാണ് ഈ നിര്‍ദ്ദേശം വെച്ചത്’, സുരേഷ് ബാബു പറഞ്ഞു.

അതേസമയം, സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റിയത് ഒരു വനിത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണെന്ന് വാർത്ത വന്നിരുന്നു. സുരേഷ് ബാബു മോശമായി പെരുമാറിയെന്ന് യുവതി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പരാതി നല്‍കിയിരുന്നുവെന്നും ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ പരാതി ചര്‍ച്ചയ്ക്ക് എടുത്തതോടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാന്‍ തീരുമാനമെടുക്കുകയായിരുന്നുവെന്നുമായിരുന്നു റിപ്പോർട്ടുകള്‍.,ടി പി മുഹമ്മദ് മാസ്റ്റർ, കെ ജയദേവൻ, നാരായണൻകുട്ടി എൻ കെ, രാധാകൃഷ്ണൻ വടക്കാഞ്ചേരി, രമാധരൻ കൊല്ലങ്കോട്, പരമേശ്വരൻ അട്ടപ്പാടി, എ എൻ നീരജ്, ഷിബി കൃഷ്ണ എന്നിവരെ ജില്ലാ കമ്മിറ്റിയിലെ ക്ഷണിതാക്കളായും തെരഞ്ഞെടുത്തിട്ടുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: