തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്കുമാര്‍ പിഡബ്ല്യൂഡി സെക്രട്ടറിയായിരുന്നപ്പോള്‍ നടത്തിയ അഴിമതികളില്‍ പരാതി ലഭിച്ചെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പരാതി ലഭിച്ചത് ഇന്നലെയാണെന്നും പരാതിയില്‍ കഴമ്പുണ്ടെന്ന് മനസിലായെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. പരാതിയില്‍ കഴമ്പുണ്ടെന്ന് പ്രഥമ ദൃഷ്ട്യ ബോധ്യപ്പെട്ടു. തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്. മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷമാണ് നടപടിയെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ലീസീബീന്‍ നിരവധി പരാതികള്‍ ഉന്നയിച്ചു. രണ്ട് ആത്മഹത്യ കുറിപ്പുകള്‍ ഉണ്ടായിരുന്നു. ഒരു കുറിപ്പില്‍ വ്യക്തമായി ഗ്യാനേഷ് കുമാറിനെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. മലയിന്‍കീഴ് ഗോപാലകൃഷ്ണന്റെ പരാതിയില്‍ അന്വേഷണം ആവശ്യമാണെന്ന് തനിക്ക് ബോധ്യപ്പെട്ടുവെന്നും മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷമാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പരാതി സംബന്ധിച്ച് വിശദമായ വിജിലന്‍സ് അന്വേഷണം അനിവാര്യമാണെന്ന് ബോധ്യപ്പെട്ടു. ഇത് തേച്ചുമാച്ചു കളഞ്ഞ കേസാണ്. വിഎസിന്റെ കാലത്ത് മാറ്റിയതല്ലാതെ മറ്റൊന്നും നടന്നില്ല. ചീഫ് ഇലക്ഷന് കമ്മീഷണര്‍ എന്ന സംരക്ഷണം ഗ്യാനേഷിന് ലഭിക്കില്ല. കേസെടുക്കുന്നതില്‍ നിയമോപദേശം തേടിയിരുന്നു. അന്വേഷണത്തിന് നിയമ പ്രശ്നമില്ല. ചീഫ് ഇലക്ഷന് കമ്മീഷന് പദവി അന്വേഷണത്തിന് തടസ്സമില്ല എന്നു നിയമോപദേശം ലഭിച്ചു. തുടര്‍ന്ന് വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു. കെഎസ്ടിപി പദ്ധതിയില്‍ അഴിമതിയുണ്ടെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നുവെന്ന് മന്ത്രി പറഞ്ഞു. കെഎസ്ടിപി പദ്ധതി മാത്രമല്ല പ്രശ്നം. ഒരു പ്രോജക്റ്റ് എഞ്ചിനീയര്‍ അഴിമതി ആരോപിച്ച് ആത്മഹത്യ ചെയ്തു. ആ അഴിമതിയാണ് അന്വേഷിക്കുന്നതെന്ന് മന്ത്രി രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. അദ്ദേഹം മറ്റൊരു വകുപ്പില്‍ സെക്രട്ടറി ആയിരുന്ന സമയത്തെ അഴിമതിയാണ് അന്വേഷിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.


