കോക്രോച്ച് പാര്‍ട്ടിയുടെ അക്കൗണ്ട് ബ്ലോക്ക് മാറ്റാന്‍ ഉത്തരവ്

ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്സ് അക്കൗണ്ടിന്റെ ബ്ലോക്ക് മാറ്റാന്‍ ഉത്തരവിട്ട് ഡല്‍ഹി ഹൈക്കോടതി. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചതിനെത്തുടര്‍ന്നാണ് നടപടി. അക്കൗണ്ടിന്‍ മേലുള്ള നിയന്ത്രണം എടുത്തുകളയുന്നതില്‍ തടസ്സമില്ലെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചതിനെ തുടര്‍ന്ന് ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നീറ്റ് പരീക്ഷയുടെ പശ്ചാത്തലത്തിലാണ് അക്കൗണ്ട് ബ്ലോക്ക് ചെയ്തതെന്നാണ് തുഷാര്‍ മേത്ത വ്യക്തമാക്കിയത്. ‘നീറ്റ് പരീക്ഷ നടക്കുന്ന സമയത്താണ് ഇത് ബ്ലോക്ക് ചെയ്തത്….

Read More

3-2 ന് ഈജിപ്തിനെ കീഴടക്കി;അർജൻ്റീന ക്വാർട്ടറിൽ

അറ്റ്‌ലാന്റ: ഫിഫ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ പിന്നില്‍ നിന്ന് ഫീനീക്സ് പക്ഷിയെ പോലെ കുതിച്ചുയര്‍ന്ന് വിജയം സ്വന്തമാക്കി അര്‍ജന്‍റീന. രണ്ടു ഗോളിന് പിന്നില്‍ നിന്ന ശേഷം ശക്തമായി തിരിച്ചുവന്ന അര്‍ജന്‍റീന രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് വിജയം സ്വന്തമാക്കി ക്വാര്‍ട്ടറിലേക്ക് കടന്നത്. മൂന്ന് ഗോളുകള്‍ മടക്കിയത് 12 മിനിറ്റിനുള്ളിലാണ്. ഫൈനല്‍ വിസിലിന് പത്തുമിനിറ്റ് മാത്രം ശേഷിക്കേ റൊമേരോയാണ് അര്‍ജന്‍റീനയ്ക്ക് ഊര്‍ജ്ജം പകര്‍ന്നത്. ആ ഊര്‍ജ്ജത്തില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ അര്‍ജന്‍റീനന്‍ മുന്നേറ്റനിരയെ മുന്നില്‍ നിന്ന് നയിച്ച് സാക്ഷാല്‍ മെസി തന്നെ രണ്ടാമത്തെ…

Read More

വീട്ടുവളപ്പിൽ കത്തിക്കരിഞ്ഞ മൃതദേഹം; മരിച്ചത് വീട്ടുടമയുടെ ബന്ധുവെന്ന് സംശയം, പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി പൊലീസ്

പാലക്കാട്: വാടാനംകുറുശ്ശിയിൽ വീട്ടുവളപ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ പുരുഷന്റെ മൃതദേഹം വീട്ടുടമയുടെ ബന്ധുവിന്റേതാണെന്ന സംശയത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടും ശാസ്ത്രീയ പരിശോധനാഫലങ്ങളും ലഭിച്ച ശേഷമേ മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തതയുണ്ടാകൂവെന്ന് പൊലീസ് അറിയിച്ചു. വാടാനംകുറുശ്ശി സ്വദേശിനി ജയയുടെ വീട്ടുവളപ്പിലെ തെങ്ങിൻചുവട്ടിലാണ് തിരിച്ചറിയാനാകാത്തവിധം കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ മരിച്ചയാൾ ജയയുടെ ബന്ധുവാണെന്നാണ് പൊലീസിന്റെ നിഗമനം. സംഭവസ്ഥലത്ത് ഫൊറൻസിക് സംഘവും ഡോഗ് സ്ക്വാഡും പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. ജയയുടെ വിശദമായ മൊഴിയും…

Read More

2 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോഴിക്കോട്: കനത്തമഴയെ തുടര്‍ന്ന് വയനാടിന് പുറമേ കോഴിക്കോട്ടും നാളെ (ബുധനാഴ്ച) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. കോഴിക്കോട് ജില്ലയിലെ റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുളള സാഹചര്യത്തിലും കനത്ത മഴയെ തുടര്‍ന്ന് പല സ്ഥലങ്ങളിലും വെളളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്നും കോഴിക്കോട് ജില്ലയില്‍ അടുത്ത ദിവസങ്ങളിലും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നും അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കാനായാണ്…

Read More

കള്ളാടി മണ്ണിടിച്ചിലിൽ മരണസംഖ്യ നാലായി; രക്ഷപ്പെടുത്തിയ ഒമ്പത് പേരെ ആശുപത്രിയിലേക്ക് മാറ്റി

       വയനാട് മേപ്പാടിയ്ക്ക് സമീപം കള്ളാടി തുരങ്കപാതാ നിർമ്മാണമേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ മരണസംഖ്യ നാലായി. രക്ഷപ്പെടുത്തിയ ഒമ്പത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണിനടിയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം. ദുരന്തത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. മണ്ണിടിച്ചിലിൽ അതിവേഗം പിന്നോട്ട് നീങ്ങിയ ടാങ്കർ ലോറിയ്ക്കിടയിൽ ആളുകൾ പെടുന്നതിന്റെയും അത്ഭുതരകമായി രക്ഷപ്പെടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് നടുക്കിയ ദുരന്തം. മണ്ണും വെള്ളവും കുത്തിയൊലിച്ച് ബസും പാലവും മൂടുകയായിരുന്നു. കനത്ത മഴയിൽ തുരങ്കപാതയ്ക്കായി കൂട്ടിയിട്ട മണ്ണ് കുത്തിയൊലിച്ച് വരികയായിരുന്നു….

Read More

തിരുവനന്തപുരത്ത് മാലിന്യം തള്ളുന്നത് തടഞ്ഞ കോർപ്പറേഷൻ ജീവനക്കാരനെ വാഹനം ഇടിച്ച് കൊല്ലാൻ ശ്രമിച്ച ഒരാൾ അറസ്റ്റിൽ

      തിരുവനന്തപുരം : ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം തള്ളുന്നത് തടയാൻ ശ്രമിച്ച നഗരസഭാ ജീവനക്കാരെ ഓട്ടോറിക്ഷയിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളിൽ ഒരാൾ പിടിയിൽ. കരിമഠം കോളനി സ്വദേശി സുരേഷിനെ ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാം പ്രതി കരിമഠം കോളനി സ്വദേശി ഷമീർ നിലവിൽ ഒളിവിലാണ്. തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെ എസ്പി ഫോർട്ട് ആശുപത്രിക്ക് സമീപമാണ് സംഭവം നടന്നത്. രാത്രികാലങ്ങളിൽ തോട്ടിൽ മാലിന്യം തള്ളുന്നത് നിരീക്ഷിക്കാൻ നഗരസഭ നിയോഗിച്ച ജീവനക്കാരായ കരമന മുണ്ടപ്ലാവില സ്വദേശി…

Read More

മുലയൂട്ടുന്നതിനിടെ അമ്മ ഉറങ്ങിപ്പോയി, കുഞ്ഞ് കട്ടിലിൽ നിന്നു വീണു പറഞ്ഞത് നുണ;11 മാസം പ്രായമുള്ള മകളെ ചവിട്ടി നിലത്തിട്ടത് പിതാവ്, അറസ്റ്റ്

ബെംഗളൂരു : കർണാടകയിലെ ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള പെൺകുഞ്ഞിനെ മാതാപിതാക്കൾ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം കുഞ്ഞ് കട്ടിലിൽ നിന്ന് വീണ് അപകടം സംഭവിച്ചതാണെന്ന് വരുത്തിതീർക്കാനും ഇവർ ശ്രമിച്ചു. സംഭവത്തിൽ കുഞ്ഞിന്റെ പിതാവായ ശേഖപ്പയെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മരണത്തിൽ അമ്മ വിജയലക്ഷ്മിയുടെ പങ്കിനെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. ബെംഗളൂരുവിലെ വൈറ്റ്ഫീൽഡ് ഡിവിഷൻ പരിധിയിലാണ് കൊടും ക്രൂരത അരങ്ങേറിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിൽ ഇതൊരു കൊലപാതകമാണെന്ന് വ്യക്തമായിട്ടുണ്ടെന്നും വൈറ്റ്ഫീൽഡ് ഡിസിപി സൈദുലു…

Read More

സഹപാഠി ലാപ്‌ടോപ് കൊണ്ട് തലയ്ക്കടിച്ചു; ഉസ്‌ബെക്കിസ്താനില്‍ മലയാളി വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

       ആലപ്പുഴ: മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥി ഉസ്‌ബെക്കിസ്താനില്‍ കൊല്ലപ്പെട്ടു. ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ സാവരിയ(22) ആണ് മരിച്ചത്. സഹപാഠി ലാപ്‌ടോപ്പ് ഉപയോഗിച്ച്‌ തലക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. മലപ്പുറം സ്വദേശിയായ യുവാവ് ഉസ്‌ബെക്കിസ്താനില്‍ പിടിയിലായിട്ടുണ്ട്. പെരിന്തല്‍മണ്ണ സ്വദേശിയായ സദറുല്‍ അനം(23) ആണ് അറസ്റ്റിലായത്. ഇയാളും മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ്. ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ ആണ് ഇരുവരും. കുട്ടിയെ ഫോണില്‍ വിളിച്ച്‌ ലഭിക്കാത്തത് മൂലം വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം ഡല്‍ഹിയില്‍…

Read More

സ്വർണാഭരണങ്ങൾ തട്ടിയെടുത്തിയ കേസ്; ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു

തിരുവനന്തപുരം: വെങ്ങാനൂരില്‍ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയ സ്ത്രീ തിരികെ നല്‍കാത്തതിന്റെ മനോവിഷമത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു. വെങ്ങാനൂര്‍ ചാവടിനട സ്വദേശിനി ഐശ്വര്യ( 32)യാണ് മരിച്ചത്. സ്വകാര്യ സ്വര്‍ണപ്പണയ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. ആത്മഹത്യയ്ക്ക് ശ്രമിച്ച ഇതേ സ്ഥാപനത്തിലെ ജോലിക്കാരിയായ അഞ്ജു (28) ഇന്നലെ മരിച്ചിരുന്നു. സ്വര്‍ണം വാങ്ങിയ ശേഷം മുങ്ങിയ പനങ്ങോട് സ്വദേശിനിയായ സിന്ധുകുമാരിയെ (53) വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പ്രതി സിന്ധുവിനെതിരെ പൊലീസിന് പരാതി പ്രളയമാണ്. 10 കേസുകളാണ് സിന്ധുവിനെതിരെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനില്‍…

Read More

ഫിഫയെ വിറപ്പിച്ച് ട്രംപിന്റെ ഫോൺ കോൾ, റെഡ് കാർഡ് ലഭിച്ച യുഎസ് താരത്തിന്റെ വിലക്ക് പിൻവലിച്ചു

ഫിഫ ലോകകപ്പിൽ യുഎസ് താരത്തിന് ലഭിച്ച റെഡ് കാർഡ് വിലക്ക് പിൻവലിച്ച് ഫിഫ. യുഎസ് സ്ട്രൈക്കർ ഫോളാരിൻ ബലോഗനാണ് ചുവപ്പ് കാർഡ് കിട്ടിയത്. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയെ നേരിട്ട് വിളിച്ച് സംസാരിച്ചതിന് പിന്നാലെയാണ് താരത്തിന്റെ വിലക്ക് അപ്രതീക്ഷിതമായി നീക്കിയത്. തീരുമാനം പുറത്തുവന്നതിന് തൊട്ടുപിന്നാലെ ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ ഫിഫയ്ക്ക് നന്ദി പറഞ്ഞു. വിഷയത്തിൽ ട്രംപും ഫിഫ പ്രസിഡന്റും തമ്മിൽ സംസാരിച്ചതായും യുഎസ് അധികൃതർ സ്ഥിരീകരിച്ചു.ഗ്രൂപ്പ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial