നടി ആക്രമിക്കപ്പെട്ട കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം; പ്രതികൾ നൽകിയ അപ്പീൽ ഇന്ന് കോടതി പരിഗണിക്കും
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യവുമായി പ്രതികൾ നൽകിയ അപ്പീൽ ഇന്ന് കോടതി പരിഗണിക്കും. ഹൈക്കോടതിയാണ് അപ്പീൽ പരിഗണിക്കുന്നത്. പൾസർ സുനിയടക്കം കേസിൽ ശിക്ഷിക്കപ്പെട്ട 6 പ്രതികളുടെ അപ്പീലിലാണ് ഇന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വാദം കേൾക്കുന്നത്. ശിക്ഷ മരവിപ്പിക്കണമെന്ന പ്രതികളുടെ അപ്പീലിനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറും നടിയുടെ അഭിഭാഷകനും എതിര്‍ക്കും. മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവര്‍ ആണ് നടിക്കായി ഹാജരാക്കുക. ശിക്ഷാവിധി മരവിപ്പിക്കുന്നതില്‍ വാദം പൂര്‍ത്തിയായാല്‍ ഉടൻ ഹൈക്കോടതിയുടെ തീരുമാനം വരും കേസില്‍…

