പോർച്ചുഗല്ലിനെ തകർത്ത് സ്പെയിൻ ക്വാർട്ടറിൽ; കണ്ണീരോടെ മടങ്ങി റൊണാൾഡോ
ഡാലസ്: ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിൽ സ്‌പെയിനിനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടതോടെ പോർച്ചുഗലിന്റെ കിരീടസ്വപ്നം അവസാനിച്ചു. അതോടൊപ്പം ലോകകപ്പ് വേദിയോട് വിടപറഞ്ഞത് ഫുട്‌ബോളിലെ ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും. മത്സരശേഷം കണ്ണീരോടെ മൈതാനം വിട്ട റൊണാൾഡോയുടെ ദൃശ്യങ്ങൾ ആരാധകരെ ഏറെ വികാരാധീനരാക്കി ഫൈനൽ വിസിൽ മുഴങ്ങിയതിന് പിന്നാലെ ഏതാനും നിമിഷങ്ങൾ മൈതാനത്ത് നിശ്ചലനായി നിന്ന റൊണാൾഡോയ്ക്ക് വികാരങ്ങൾ നിയന്ത്രിക്കാനായില്ല. കണ്ണീരോടെ നിന്ന അദ്ദേഹത്തെ സ്പെയിനിന്റെ യുവതാരം ലമിൻ യമാൽ ആശ്വസിപ്പിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തു. തുടർന്ന് സ്പെയിൻ താരങ്ങളെയും…

