Headlines

നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; പ്രതി മദ്യപിച്ചിരുന്നെന്ന് പൊലീസ്, റിപ്പോർട്ട് തേടി ഗതാഗത മന്ത്രി

           നെടുമ്പാശ്ശേരി : എറണാകുളം നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ കാർ സ്കൂട്ടറിലിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. ഇയാസ്, ഗോപിക, ദേവിക എന്നിവരാണ് മരിച്ചത്. അമിത വേഗത്തിൽ കാർ ഓടിച്ച സുഹൈലിനെ, നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. സുഹൈലിനെതിരെ പൊലീസ് നരഹത്യയ്ക്ക് കേസെടുത്തു. മദ്യപിച്ചിരുന്നെന്ന് സുഹൈൽ പൊലീസിനോട് സമ്മതിച്ചു. വാഹനം അമിതവേഗത്തിൽ ആയിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. രാജഗിരി കോളേജിലെ ബികോം വിദ്യാർത്ഥിയാണ് സുഹൈൽ. രാസലഹരി ഉപയോഗിച്ചോ എന്നറിയാൻ ശാസ്ത്രീയ പരിശോധന നടത്തും. സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന…

Read More

ധ്രുവ് റാഠിയും സിജെപി നേതാക്കളും മോചിതരായി

ന്യൂഡൽഹി: സിജെപി നേതാക്കളായ അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവരെയും യൂട്യൂബർ ധ്രുവ് റാഠിയെയും പോലീസ് കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചു. കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റാണ് ഇവരെ വിട്ടയക്കാൻ ഉത്തരവിട്ടത്. ഇനി പ്രതിഷേധങ്ങളിൽ പങ്കെടുത്തോ സമാധാന അന്തരീക്ഷം തകർക്കുന്ന പ്രവർത്തനങ്ങളിൽ ഒരുവർഷത്തേക്ക് ഏർപ്പെടരുതെന്ന കർശന മുന്നറിയിപ്പോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ 10.30 ഓടെ കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളെ 24 മണിക്കൂറിന് ശേഷമാണ് പോലീസ് വിട്ടയച്ചത്. ഒരു വർഷത്തേക്ക് സമാധാന അന്തരീക്ഷം തകർക്കുന്ന…

Read More

മുൻ പോലീസ് ഡ്രൈവർ വീണ്ടും പിടിയിൽ; കരുനാഗപ്പള്ളിയിൽ നിന്ന് എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു

          കൊല്ലം: കഞ്ചാവ് കടത്ത് കേസിൽ പ്രതിയായി പോലീസ് സേനയിൽ നിന്ന് പുറത്താക്കപ്പെട്ടയാൾ വീണ്ടും എംഡിഎംഎയും കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായി. കരുനാഗപ്പള്ളി ആദിനാട് സ്വദേശി ബക്കർ ആണ് കൊല്ലം എക്സൈസ് സ്ക്വാഡിന്റെ മിന്നൽ പരിശോധനയിൽ കുടുങ്ങിയത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 2.18 ഗ്രാം എം ഡി എം എയും 21 ഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തു. *പൊലീസ് വേഷത്തിൽ നിന്ന് ലഹരി കച്ചവടത്തിലേക്ക്* കേരള പോലീസിൽ ഡ്രൈവറായി ജോലി ചെയ്തു വരവെയാണ് 26 കിലോ…

Read More

സ്വന്തം ജീവൻ കൈവിട്ടപ്പോഴും അദ്ദേഹം യാത്രക്കാരുടെ ജീവൻ സുരക്ഷിതമാക്കി; 40 പേരുടെ ജീവൻ രക്ഷിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

          സ്വന്തം ജീവൻ അപകടത്തിലായപ്പോഴും യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകി അവസാന നിമിഷം വരെ ഉത്തരവാദിത്തം നിറവേറ്റിയ ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (APSRTC) ബസ് ഡ്രൈവർ ജെട്ടി ശിവയുടെ വിയോഗം നാടിനെ ദുഃഖത്തിലാഴ്ത്തി. ഹൃദയാഘാതത്തെ തുടർന്ന് ശാരീരികാവസ്ഥ വഷളായിട്ടും ബസ് സുരക്ഷിതമായി റോഡരികിൽ നിർത്തി 40 ഓളം യാത്രക്കാരുടെ ജീവൻ രക്ഷിച്ച ശേഷമാണ് 34 -കാരനായ ശിവ കുഴഞ്ഞുവീണതെന്ന് റിപ്പോർട്ടുകൾ. *നെഞ്ചുവേദന ; കൈവിടാതെ സ്റ്റിയറിംഗ്*ഒക്ടോബർ എട്ടിന് വ്യാഴാഴ്ചയാണ് സംഭവം നടന്നത്. കാക്കിനാഡയിൽനിന്ന് വിശാഖപട്ടണത്തേക്ക്…

Read More

മെഡിക്കൽ പിജി അഡ്മിഷൻ വാഗ്ദാനം ചെയ്ത് 95 ലക്ഷം തട്ടി, പ്രതി മണിപ്പാലിൽ നിന്നും പിടിയിൽ

             തിരുവനന്തപുരം : മെഡിക്കൽ പിജി സീറ്റ് വാഗ്ദാനം ചെയ്ത് പരാതിക്കാരനിൽ നിന്ന് 95 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി കർണാടകയിലെ മണിപ്പാലിൽ പിടിയിലായി. മുട്ടട സ്വദേശിയായ പരാതിക്കാരന്‍റെ മകന് മംഗലാപുരം കനാച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ എംഡി (റെസ്പിറേറ്ററി മെഡിസിൻ) സീറ്റ് വാഗ്ദാനം ചെയ്താണ് കണ്ണൂർ സ്വദേശി ടോമി കുര്യൻ (49) തട്ടിപ്പ് നടത്തിയത്. പ്രതിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്‍റെ ബാങ്ക് അക്കൗണ്ടുകൾ വഴിയും നേരിട്ടുമാണ് 95,00,000 രൂപ കൈക്കലാക്കിയത്. എന്നാൽ വാഗ്ദാനം ചെയ്ത…

Read More

ആസൂത്രണ ബോർഡ് പരീക്ഷ പുനർമൂല്യ നിർണയം: പുതുക്കിയ പട്ടികയിൽ പരാതിക്കാരന് ഒന്നാംറാങ്ക്

പി,​.എസ്.സി നടത്തിയ ആസൂത്രണ ബോർഡ് പരീക്ഷയുടെ പുനർമൂല്യ നിർണയം നടത്തിയ ഫലം പ്രഖ്യാപിച്ചു. പരീക്ഷയിലെ പത്ത് ഉത്തരങ്ങൾ വീണ്ടും പരിശോധിച്ചപ്പോൾ മാർക്കിൽ വലിയ വ്യത്യാസമാണ് ഉണ്ടായിരിക്കുന്നത്. റാങ്ക് ലിസ്റ്റിനെതിരെ പരാതി നൽകിയ ശ്യം കൃഷ്ണനാണ് പുതുക്കിയ പട്ടികയിൽ ഒന്നാം റാങ്ക്. പഴയ റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്കുകാരനായ അരുൺ ജെ. പ്രതാപ് പുതിയ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. പെർസ്പെക്ടീവ് പ്ലാനിംഗ് റാങ്ക് പട്ടികയും പ്രസിദ്ധീകരിച്ചു. ഒരാളെ മാത്രം ഉൾപ്പെടുത്തിയാണ് പട്ടിക. ഇതിനെതിരെ ഉദ്യോഗാർത്ഥികളുടെ ഹർജി ഹൈക്കോടതിയിൽ വിധി…

Read More

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിലൂടെ മിച്ചംപിടിച്ച തുകകൊണ്ട് തോട്ടം തൊഴിലാളികളുടെ മക്കൾക്ക് ഭക്ഷണം നൽകി; അധ്യാപികമാർക്ക് മന്ത്രി സിപി ജോണിന്‍റെ ആദരം

            തിരുവനന്തപുരം : പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിലൂടെ മിച്ചംപിടിച്ച തുകകൊണ്ട് തോട്ടം തൊഴിലാളികളുടെ മക്കൾക്ക് അന്നം ഊട്ടിയ അധ്യാപികമാർക്ക് ഗതാഗത മന്ത്രി സി.പി ജോണിന്‍റെ ആദരം. പൊൻമുടി ഗവ. യു.പി സ്കൂളിലെ അധ്യാപികമാരായ നിമിഷ, ജയശ്രീ ദേവൻ, ശാലു പൗലോസ് എന്നീ അധ്യാപകരെയും സ്കൂൾ കുട്ടികളെയും ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ചുവരുത്തിയാണ് ആദരവ് നൽകിയത്. അധ്യാപകർക്കും സ്കൂളിലെ കുട്ടികൾക്കുമായി മന്ത്രി വസതിയിൽ ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു. മലപ്പുറം മഞ്ചേരി സ്വദേശിനിയായ പി. നിമിഷ, പാലക്കാട് ഒറ്റപ്പാലം സ്വദേശിനിയായ ജയശ്രീ…

Read More

അച്ഛനെ വാക്കത്തികൊണ്ട് വെട്ടുന്നതിനിടെ മകന്‍ അരയിലിരുന്ന തോട്ട പൊട്ടി മരിച്ചു; സംഭവം തൃശൂരില്‍

         തൃശ്ശൂര്‍ : ചാലക്കുടിയില്‍ അച്ഛനും മകനും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 58കാരനായ മകന്‍ തോട്ട പൊട്ടി മരിച്ചു. മേലൂര്‍ അടിച്ചിലിയില്‍ രാമകൃഷ്ണന്റെ മകന്‍ നന്ദനനാണ് മരിച്ചത്. വാക്കത്തി കൊണ്ട് വെട്ടേറ്റ അച്ഛന്‍ രാമകൃഷ്ണന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇന്ന് രാവിലെ ആയിരുന്നു സംഭവം. വീടിനു സമീപത്തെ പറമ്പില്‍ കൃഷിപ്പണി കഴിഞ്ഞ മടങ്ങുകയായിരുന്ന രാമകൃഷ്ണനും മകന്‍ നന്ദനനും തമ്മില്‍ വാക്കുതര്‍ക്കവും പിന്നീട് സംഘര്‍ഷവും ഉണ്ടാവുകയായിരുന്നു. വാക്കത്തികൊണ്ട് രാമകൃഷ്ണനെ മകന്‍ നന്ദനന്‍ വെട്ടി. ശബ്ദം കേട്ട് അയല്‍വാസിയായ ഒരാള്‍ ഓടിയെത്തുമ്പോഴേക്കും…

Read More

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി; പ്രതിഷേധിച്ച സിപിഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തത് ഡൽഹി പോലീസ്

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധവുമായെത്തിയ സിപിഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തത് ഡൽഹി പോലീസ്. കേരള ഹൈസില്‍ നിന്നും സിപിഎം നേതാക്കൾ സമരം ആരംഭിക്കുന്നതിന് തയ്യാറെടുക്കുന്നതിനിടെയായാണ് പോലീസിന്റെ നടപടി. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, എം വി ഗോവിന്ദൻ, കെ കെ ശൈലജ, പി കെ ശ്രീമതി, ശിവദാസൻ എംപി, പി രാജീവ്, പി കെ ശ്രീമതി എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. പ്രതിഷേധവുമായി എത്തിയ പിണറായി…

Read More

772 വോട്ടുള്ള ബൂത്തിൽ ബിജെപിക്ക് 909 വോട്ടെന്ന് അഭിഷേക് ബാനർജി

കൊൽക്കത്ത: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന റെജിനഗറിൽ വ്യാപക വോട്ടുകൊള്ള നടന്നതായി പ്രതിപക്ഷത്തിന്റെ ശക്തമായ ആക്ഷേപം. വോട്ടർ പട്ടികയിൽ പേരില്ലാത്ത സ്ഥാനാർഥി വോട്ട് രേഖപ്പെടുത്തിയെന്ന കോൺഗ്രസിന്റെ തെളിവുകളും, ആകെ വോട്ടർമാരേക്കാൾ കൂടുതൽ വോട്ട് ഒരു പാർട്ടിക്ക് ലഭിച്ചെന്ന തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയുടെ വെളിപ്പെടുത്തലുകളുമാണ് ദേശീയതലത്തിൽ ചർച്ചയാകുന്നത്. സാമൂഹികമാധ്യമങ്ങളിലൂടെയാണ് കോൺഗ്രസ് വോട്ട് ചോരിയുടെ തെളിവ് പുറത്തുവിട്ടത്. റെജിനഗറിലെ ബിജെപി സ്ഥാനാർഥി ശങ്കർവ് സർക്കാരിനെതിരെയാണ് കോൺഗ്രസിന്റെ ആരോപണം. ശങ്കർവ് സർക്കാർ റെജിനഗറിൽ വോട്ട് ചെയ്തുവെന്നും അത് നിയമവിരുദ്ധമായാണെന്നുമാണ് കോൺഗ്രസ് പറയുന്നത്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial