ആൾക്കൂട്ട മർദ്ദനത്തിനിരയാക്കി 50-കാരനെ കൊലപ്പെടുത്തിയ 14 ഗോരക്ഷാപ്രവർത്തകർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെ വനിതാ ജഡ്‌ജിക്ക് വധഭീഷണി
മധ്യപ്രദേശിലെ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്‌ജി തബസും ഖാനെതിരെയാണ് വധഭീഷണി ഉണ്ടായത്. ജൂൺ 12-നാണ് നസീർ അഹമ്മദിന്റെ കൊലപാതകക്കേസിൽ പ്രതികളെ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി ജീവപര്യന്തം തടവിന് വിധിച്ചത്. 2022-ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. രാത്രിയിൽ കന്നുകാലികളെ കൊണ്ടുപോകുമ്പോൾ, വടികളും മറ്റ് ആയുധങ്ങളുമുപയോഗിച്ച് ‘ഗോ രക്ഷകർ’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു സംഘം അദ്ദേഹത്തെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. പശുക്കളെ കടത്തുകയാണെന്ന സംശയത്തിന്റെ്റെ പേരിൽ അക്രമികൾ അഹമ്മദിനെയും മറ്റ് രണ്ട് പേരെയും വാഹനത്തിൽ നിന്ന് വലിച്ചിറക്കി ക്രൂരമായി…

