ഇന്ന് ക്ലാസില്ല: അവധി പ്രഖ്യാപിച്ച് കളക്ടർ

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (ജനുവരി 30) അവധിയാണ്. ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ ആറാട്ടിനോട് അനുബന്ധിച്ചാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. ചെങ്ങന്നൂർ താലൂക്ക് പരിധിയിലുള്ള എല്ലാ സർക്കാർ ഓഫീസുകൾക്കും അവധി ബാധകമാണ്. അതേസമയം മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്കും സർവ്വകലാശാല പരീക്ഷകൾക്കും മാറ്റമുണ്ടാകില്ല

Read More

പി ടി ഉഷയുടെ ഭര്‍ത്താവ് വി ശ്രീനിവാസന്‍ അന്തരിച്ചു

കോഴിക്കോട്: രാജ്യസഭാ എംപിയും ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായപി ടി ഉഷയുടെ ഭര്‍ത്താവ് വി ശ്രീനിവാസന്‍ അന്തരിച്ചു. 64 വയസായിരുന്നു. കോഴിക്കോട് പയ്യോളിയില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പെരുമാള്‍പുരത്തെ ഉഷസ് വീട്ടില്‍വെച്ച് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പൊന്നാനി സ്വദേശിയായ വി ശ്രീനിവാസന്‍ മുന്‍ കബഡി താരമാണ്. കേന്ദ്ര വ്യവസായ സുരക്ഷാ സേനയിലെ റിട്ട. ഡിവൈഎസ്പിയായിരുന്നു. പൊന്നാനി കുറ്റിക്കാട് വെങ്ങാലി തറവാട്ടിലെ നാരായണന്‍ സരോജനി ദമ്പതികളുടെ മകനാണ് ശ്രീനിവാസന്‍….

Read More

വീടിനു സമീപമുള്ള പൊട്ടക്കിണറ്റിൽ നിന്ന് ദുർഗന്ധം, കൊട്ടാരക്കരയിൽ വെൽഡിങ് തൊഴിലാളി പൊട്ടക്കിണറ്റിൽ മരിച്ച നിലയിൽ

   കൊട്ടാരക്കര : കൊട്ടാരക്കരയിൽ പൊട്ടക്കിണറ്റിനുള്ളിൽ വെൽഡിങ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി.അവണൂരിലാണ് സംഭവം. അവണൂർ വിഷ്ണു നിവാസിൽ വിഷ്ണു ലാൽ (41) ആണ് മരിച്ചത്. വീടിനു സമീപമുള്ള കിണറ്റിലാണ് മരിച്ച നിലയിൽ കണ്ടത്. പ്രദേശത്ത് ദുർഗന്ധം വമിച്ചതിനെ തുടന്ന് പ്രദേശവാസികൾ നടത്തിയ പരിശോധയിൽ ആണ് കിണറ്റിൽ മൃതദേഹം കണ്ടത്. മൃതദേഹത്തിന് രണ്ടാഴ്ചയോളം പഴക്കമുള്ളതായി കണക്കാക്കുന്നു. ഇന്നലെ രാത്രിയിൽ ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കൊട്ടാരക്കര പൊലീസ് സ്ഥലത്ത് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം…

Read More

തണുപ്പ് മാറ്റാന്‍ കരിയില കൂട്ടിയിട്ട് കത്തിച്ചു; വസ്ത്രങ്ങളില്‍ തീപിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം

അരുവിക്കര : തണുപ്പ് മാറ്റാന്‍ കരിയില കൂട്ടിയിട്ട് കത്തിച്ച വയോധിക പൊള്ളലേറ്റ് മരിച്ചു. അരുവിക്കര മുളയറ സ്വദേശിനി സുമതി (68) ആണ് മരിച്ചത്. ചൂട് കൊള്ളുന്നതിനിടെ വസ്ത്രങ്ങളിലേക്ക് തീ പടരുകയായിരുന്നു. സുമതി പുതച്ചിരുന്ന പുതപ്പിനും തീ പിടിച്ചതോടെ ആളിക്കത്തുകയായിരുന്നു.

Read More

കിളിമാനൂര്‍ സ്റ്റേഷനില്‍ പൊലീസുകാരന് പാമ്പ് കടിയേറ്റു

    കിളിമാനൂർ : കിളിമാനൂര്‍ സ്റ്റേഷനില്‍ പൊലീസുകാരന് പാമ്പ് കടിയേറ്റു. കിളിമാനൂര്‍ സ്റ്റേഷനിലെ സിപിഒ രഞ്ജിത്തിനാണ് പാമ്പ് കടിയേറ്റത്. സ്റ്റേഷനുളളിലെ മുറിയില്‍ ഇരിക്കുമ്പോള്‍ തുറന്നുകിടന്നിരുന്ന ജനലിലൂടെ അകത്ത് കടന്ന പാമ്പാണ് കടിച്ചത്. രഞ്ജിത്തിനെ പാരിപ്പളളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. രഞ്ജിത്ത് ചികിത്സയില്‍ തുടരുകയാണ്. സ്റ്റേഷന് ചുറ്റുപാടും കാട് പടര്‍ന്നുകിടക്കുന്നത് ശ്രദ്ധയില്‍പെടുത്തിയിട്ടും അധികൃതര്‍ നടപടിയെടുത്തില്ലെന്ന് പൊലീസുകാര്‍ക്കിടയില്‍ ആക്ഷേപമുണ്ട്.

Read More

പാറശാലയിൽ ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ ഡ്രൈവർക്ക് ദാരുണാന്ത്യം

    പാറശ്ശാല : പാറശാലയില്‍ ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കര്‍ണാടക സ്വദേശി രവി(50) ആണ് മരിച്ചത്. കര്‍ണാടകയില്‍ നിന്ന് എത്തിയ വിനോദസഞ്ചാരികളാണ് കാറില്‍ ഉണ്ടായിരുന്നത്. കന്യാകുമാരിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ഇവര്‍. എതിര്‍ ദിശയില്‍ വന്ന ടിപ്പര്‍ കാറിനെ ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ടിപ്പറിന്റെ അമിതവേഗതയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

Read More

തിരുവനന്തപുരത്ത് യുവാവിൻ്റെ കാലിലൂടെ കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി

   പാലോട് : തിരുവനന്തപുരത്ത് യുവാവിന്റെ കാലിലൂടെ കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി. നന്ദിയോട് ആലുംമൂട് സ്വദേശി നിഖിലിനാണ് (22) പരിക്കേറ്റത്. തിരുവനന്തപുരം പാലോട്- ഇളവട്ടത്തിനും കുറുപുഴയ്ക്കും ഇടയിലാണ് അപകടമുണ്ടായത്. നെടുമങ്ങാട് ഭാഗത്തേക്ക് പോകുന്നതിനിടെ തൊട്ടുമുന്നില്‍ സഞ്ചരിച്ച പൊലീസ് ജീപ്പില്‍ ഇടിക്കാതിരിക്കാന്‍ ബൈക്ക് വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്. ബസ്സിന്റെ മുന്‍ചക്രം നിഖിലിന്റെ ഇരുകാലുകളിലൂടെയും കയറിയിറങ്ങുകയായിരുന്നു. ഉടന്‍ തന്നെ നിഖിലിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പാലോട് പൊലീസ് കേസെടുത്തു.

Read More

വിജ്ഞാന സമ്പദ്‌ഘടനയിലൂന്നിയ നവകേരളം കെട്ടിപ്പടുക്കാൻ പ്രവാസി സമൂഹം; കേരളത്തിനൊപ്പം നിൽക്കണം: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം:വിജ്ഞാന സമ്പദ്‌ഘടനയിലൂന്നിയ നവകേരളം രൂപപ്പെടുത്താൻ എല്ലാ സഹകരണവും പ്രവാസി സമൂഹം കേരളത്തിന് നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക കേരള സഭയുടെ അഞ്ചാം പതിപ്പിനോടനുബന്ധിച്ച് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മാറുന്ന ലോകാവസ്ഥയ്ക്കനുസരിച്ച് കേരളത്തെ നവീകരിച്ചില്ലെങ്കിൽ പിന്തള്ളപ്പെട്ടുപോകുമെന്നും എല്ലാവർക്കും വികസനത്തിന്റെ സ്വാദ് അനുഭവവേദ്യമാകുന്ന ഒരു വികസന കാഴ്ചപ്പാടാണ് സർക്കാരിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്തു വർഷം മുമ്പത്തെ കേരളമല്ല ഇന്നത്തെ കേരളമെന്ന് പ്രവാസികളെ ഓർമ്മിപ്പിച്ച മുഖ്യമന്ത്രി, അടിസ്ഥാന സൗകര്യ വികസനത്തിൽ ഉണ്ടായ…

Read More

ആധാറിലെ മൊബൈല്‍ നമ്പര്‍ മാറ്റണോ?, ഇനി എളുപ്പം; ചെയ്യേണ്ടത് ഇത്രമാത്രം

ന്യൂഡല്‍ഹി: ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് പുതിയ സംവിധാനം അവതരിപ്പിക്കാന്‍ ഒരുങ്ങി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ഉപയോക്താക്കള്‍ക്ക് അവരുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുകള്‍ എപ്പോള്‍ വേണമെങ്കിലും എവിടെയും അപ്‌ഡേറ്റ് ചെയ്യാന്‍ അനുവദിക്കുന്നതിലൂടെ ആധാര്‍ സേവനങ്ങള്‍ കൂടുതല്‍ ആക്‌സസ് ചെയ്യാനുള്ള സൗകര്യം ഒരുക്കുകയാണ് പുതിയ ഫീച്ചറിന്റെ ലക്ഷ്യം. മെച്ചപ്പെടുത്തിയ ആധാര്‍ സേവനം ബുധനാഴ്ച മുതല്‍ നിലവില്‍ വരും. യുഐഡിഎഐ ദിനാഘോഷത്തോടനുബന്ധിച്ച്, ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് ആധാര്‍ ഉടമകള്‍ക്ക് എളുപ്പത്തില്‍ ആക്‌സസ് ചെയ്യുന്നതിനായി…

Read More

50,000 രൂപയ്ക്ക് നവജാത ശിശുവിനെ വിറ്റ മാതാപിതാക്കൾ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ

ബെംഗളൂ: കർണാടകയിലെ ഹാസൻ ജില്ലയിലെ അരക്കൽഗുഡ് താലൂക്കിൽ 50,000 രൂപയ്ക്ക് നവജാത ശിശുവിനെ വിറ്റ മാതാപിതാക്കൾ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ. ചാമരാജനഗർ പട്ടണത്തിലെ രാമസമുദ്രയിൽ നിന്നുള്ള സിന്ധു, മഞ്ജുനായക് ദമ്പതികൾ, ചെലുവമ്പ ആശുപത്രിയിലെ ഔട്ട്‌സോഴ്‌സ് ‘ഡി’ ഗ്രൂപ്പ് ജീവനക്കാരി ശാന്തമ്മ, ഹസൻ അർക്കൽഗുഡ് താലൂക്കിലെ ജവരയ്യ, ഭാര്യ നേത്ര എന്നിവരാണ് അറസ്റ്റിലായത്. 2025 ജൂലൈ 26 ന് ചാമരാജനഗർ ജില്ലാ ആശുപത്രിയിൽ സിന്ധുവിന് ജനിച്ച ആറുമാസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് വിൽക്കാൻ ശ്രമിച്ചത്. ചാമരാജനഗറിലെ ചൈൽഡ് ഡെവലപ്‌മെന്റ് പ്രോജക്ട്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial