തെന്മല അഭയ കേന്ദ്രത്തിലെ പീഡനം: ദൃശ്യം പകർത്തിയ മാധ്യമങ്ങൾക്ക് നേരെ തുപ്പി പ്രതി ബ്രഹ്മദാസ്
തെന്മല : തെന്മല അഭയ കേന്ദ്രത്തിൽ വായോധികമാർ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ദൃശ്യം പകർത്തിയ മാധ്യമങ്ങൾക്ക് നേരെ തുപ്പി പ്രതി ബ്രഹ്മദാസ്. പ്രതിയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ ആരോഗ്യ പരിശോധയ്ക്ക് കൊണ്ട് വന്നപ്പോൾ ആണ് സംഭവം. കസ്റ്റഡിയിൽ വാങ്ങിയ പ്രതിയുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. പീഡനത്തിൽ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിരുന്നു. ലൈസൻസില്ലാതെ പ്രവർത്തിച്ച വൃദ്ധസദനത്തിലെ പീഡനം ഗൗരവമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സിസ്റ്റം നിസ്സംഗത പാലിക്കുന്നുവെന്ന് വിമർശിക്കുകയും ചെയ്തു. കഴിഞ്ഞ പതിനൊന്നിനാണ് തെന്മല വെള്ളിമലയിൽ അനധികൃതമായി പ്രവർത്തിക്കുന്ന…

