Headlines

കെ-ടെറ്റ്: മാര്‍ച്ച്‌ 21 വരെ അപേക്ഷിക്കാം

              കെ-ടെറ്റ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. പുതിയ ഉത്തരവ് പ്രകാരം കെ-ടെറ്റ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള തീയതി മാർച്ച്‌ 21 വരെയാക്കി. ഫെബ്രുവരി 2026 വിജ്ഞാപന പ്രകാരമുള്ള പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട തീയതിയാണ് നീട്ടിയത്. മാർച്ച്‌ 16 വരെ യായിരുന്നു അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. അതാണ് 21 വരെ ഇപ്പോള്‍ നീട്ടിയിരിക്കുന്നത്. കൂടുതല്‍ ഉദ്യോഗാർത്ഥികള്‍ക്ക് പരീക്ഷ എഴുതാൻ ഇതിലൂടെ അവസരം ഉണ്ടാകും. പുതിയ ഉത്തരവ് പ്രകാരം, നിലവില്‍ ജോലി ചെയ്യുന്ന സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ പ്രമോഷൻ ലഭിക്കേണ്ട…

Read More

മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

മലപ്പുറം : നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. എം കെ മുനീറിന് സീറ്റില്ല. 25 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പേരുകളാണ് പുറത്തുവിട്ടിട്ടുള്ളത്. രണ്ട് സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. പുനലൂരും ചടയമംഗലവും വച്ച് മാറുമോ എന്നതും അതുപോലെ കോങ്ങാടും ചേലക്കരയും വച്ച് മാറുന്നതിലും തീരുമാനമായാല്‍ ഉടന്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് സാദിഖലി തങ്ങള്‍ അറിയിച്ചു. സ്ഥാനാര്‍ഥി പട്ടിക: 1. മഞ്ചേശ്വരം- എ കെ…

Read More

പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കാൻ ആർഎസ്പി; സ്ഥാനാർത്ഥിയെ നിർത്തില്ലെന്ന് ഷിബു ബേബി ജോൺ

കണ്ണൂർ: പയ്യന്നൂരിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച വി കുഞ്ഞികൃഷ്ണനെ പിന്തുണക്കാൻ ആർഎസ്പി. പയ്യന്നൂരാണ് അഞ്ചാമത്തെ സീറ്റായി ലഭിച്ചതെന്നും അവിടെ സഖാവ് വികുഞ്ഞികൃഷ്ണന് പിന്തുണ നൽകുമെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ പറഞ്ഞു. കോൺഗ്രസ് നേതാക്കളുമായും കുഞ്ഞികൃഷ്ണനുമായും ചർച്ച ചെയ്തു. ഇവരുടെയെല്ലാം അനുമതിയോടുകൂടിയാണ് തീരുമാനം. മണ്ഡലത്തിൽ ആർഎസ്പിക്ക് സ്ഥാനാർത്ഥി ഉണ്ടാകില്ല.യുഡിഎഫ് മൊത്തത്തിൽ പിന്തുണ നൽകുന്ന കാര്യത്തിൽ അവരുടെ ഭാഗത്തുനിന്ന് തീരുമാനമുണ്ടാകുമെന്നും ഷിബു ബേബി ജോൺ പറഞ്ഞു. ധനരാജ് രക്തസാക്ഷി ഫണ്ടിലും പയ്യന്നൂരിലെ ഏരിയാ കമ്മിറ്റി ഓഫീസ്…

Read More

കന്യാകുളങ്ങരയിൽ നിന്നും കാണാതായ  കുട്ടിയെ കണ്ടെത്തി

വെമ്പായം: കന്യാകുളങ്ങര കൈതയിൽ നിന്നും രാവിലെ കാണാതായ കുട്ടിയെ കണ്ടെത്തി. ചങ്ങാനാശ്ശേരിയിൽ കെ എസ് ആർ ടി സി ബസിൽ കുട്ടിയെ കണ്ടെത്തിയതായി ആണ് ലഭിച്ച വിവരം.

Read More

താരനിബിഡം ട്വന്റി 20; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സാബു എം ജേക്കബ്

കൊച്ചി: ട്വന്റി 20 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സാബു എം ജേക്കബ്. നടി വീണ നായർ ഏറ്റുമാനൂരിൽ ട്വന്റി 20 സ്ഥാനാർത്ഥിയാകും. അങ്കമാലിയിൽ റിയാലിറ്റി ഷോ താരവും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ പ്രോമി കുര്യാക്കോസ് സ്ഥാനാർഥിയാകും. തൃപ്പൂണിത്തുറയിൽ നടി അഞ്ജലി നായരും സ്ഥാനാര്‍ത്ഥിയാകും. തൃപ്പൂണിത്തുറയിലെ ജനങ്ങൾക്കൊപ്പം താനുണ്ടാകുമെന്നും സ്ഥാനാർത്ഥിത്വത്തിൽ ഏറെ സന്തോഷമെന്നും അഞ്ജലി പ്രതികരിച്ചു. പെരുമ്പാവൂരിൽ നടി ലക്ഷ്മിപ്രിയ സ്ഥാനാര്‍ത്ഥിയാകും. 2007ൽ സ്വാതി തിരുനാൾ കോളേജ് യൂണിയൻ എസ് എഫ് ഐ ചെയർപേഴ്സൺ ആയിരുന്നുവെന്ന് വീണാ നായർ പറഞ്ഞു….

Read More

പതിമൂന്ന്കാരനെ കന്യാകുളങ്ങരയിൽ നിന്നും കാണ്മാനില്ല

വെമ്പായം: കന്യാകുളങ്ങര കൈതയിൽ സ്വദേശി 13 വയസ്സുകാരൻ റയാനെ കാണാതായി.ഇന്ന് രാവിലെ 11 മണി മുതൽ കന്യാകുളങ്ങര, വെമ്പായം പ്രദേശത്ത് നിന്നാണ് കുട്ടിയെ കാണാതായത് പാൻ്റും ടീ ഷർട്ടുമാണ് വേഷം.കാണാതാകുമ്പോൾ കൈയിൽ ഒരു ബാഗും ഉണ്ടായിരുന്നു.ആരെങ്കിലും കുട്ടിയെ കണ്ടാൽ അല്ലെങ്കിൽ എന്തെങ്കിലും വിവരം ലഭിച്ചാൽ, ദയവായി ഉടൻ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക:📞 8547611131📞 9895336246ദയവായി ഈ സന്ദേശം അവഗണിക്കാതെ പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യുക.ഒരു ഷെയർ പോലും കുട്ടിയെ കണ്ടെത്താൻ സഹായിക്കാം.

Read More

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീപിടിത്തം; രോഗികളെ മാറ്റുന്നു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീപിടിത്തം. മള്‍ട്ടി സ്‌പെഷ്യാലിറ്റി സർജിക്കല്‍ ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത് ഷോർട്ട് സർക്യൂട്ടാകാം തീപിടിത്ത കാരണമെന്നാണ് പ്രാഥമിക നിഗമനം. രോഗികളെ തൊട്ടടുത്തുള്ള ഐസിയുവിലേക്ക് മാറ്റുകയാണ്. അഗ്നിശമന സേന ആശുപത്രിയിലെത്തി. രക്ഷാപ്രവർത്തനം തുടരുന്നു

Read More

വടക്കാഞ്ചേരിയിൽ കിണറ്റിൽ വീണ കുട്ടിയെ രക്ഷിക്കാൻ പുറകെ ചാടിയ പിതാവ് മുങ്ങിമരിച്ചു

     വടക്കാഞ്ചേരിയിൽ കിണറ്റിൽ വീണ കുട്ടിയെ രക്ഷിക്കാൻ പുറകെ ചാടിയ പിതാവ് മുങ്ങിമരിച്ചു. വാരിയത്ത് വളപ്പിൽ വീട്ടിൽ മാരാത്ത് കുന്ന് സ്വദേശി വിഷ്ണുവാണ് (33) മരിച്ചത്. മൂന്ന് വയസുകാരനായ മകനെ അയൽവാസിയായ യുവാവ് കിണറ്റിൽ ചാടി രക്ഷപെടുത്തി. ഇന്നലെ വൈകീട്ട് 6 മണിയോടെയാണ് സംഭവം. കുട്ടിയെ തുടർ ചികിത്സക്കും നിരീക്ഷണത്തിനുമായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. വിഷ്ണുവിൻ്റെ മൃതദേഹം വടക്കാഞ്ചേരിയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് പുറത്തെടുത്തത്. ഇയാളെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

പരീക്ഷയില്‍ വിജയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി മെഡിക്കല്‍ വിദ്യാർഥിനിയെ പീഡിപ്പിച്ചു;കേസില്‍ സർക്കാർ ഡോക്ടർ അറസ്റ്റിൽ

ഊട്ടി: പരീക്ഷയില്‍ വിജയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി മെഡിക്കല്‍ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ സർക്കാർ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു നീലഗിരി സർക്കാർ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ എമർജൻസി വാർഡില്‍ സേവനമനുഷ്ഠിച്ചിരുന്ന ഡോ. ഓം പ്രകാശാണ് പിടിയിലായത്. ഊട്ടി വനിതാ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സർവകലാശാലാ അധികൃതരുമായി തനിക്ക് സ്വാധീനമുണ്ടെന്നും മാർക്ക് കൂട്ടിത്തരാമെന്നും വിശ്വസിപ്പിച്ചാണ് ഡോക്ടർ വിദ്യാർഥിനിയെ സമീപിച്ചതെന്ന് പരാതിയില്‍ പറയുന്നു. പിന്നീട് സ്വകാര്യ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി മദ്യം നല്‍കുകയും തുടർന്ന് പീഡിപ്പിക്കുകയുമായിരുന്നു എന്നാണ് വിദ്യാർഥിനിയുടെ ആരോപണം….

Read More

ഇനി സ്വകാര്യതയില്ല, ഇൻസ്റ്റഗ്രാമിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ നിർത്തലാക്കുന്നു, മെയ് 8 മുതൽ മാറ്റം

     മെറ്റയുടെ കീഴിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാം ആപ്പിലെ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് (E2E) മെസേജിങ് സേവനം ഈ വർഷം മേയ് എട്ടോടെ നിർത്തലാക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കുന്നതിനായി ചാറ്റുകൾ പ്രത്യേക കീ ഉപയോഗിച്ച് സംരക്ഷിക്കുന്ന ഈ ഫീച്ചർ അതോടെ ലഭ്യമാകില്ല. അയക്കുന്നയാളും സ്വീകർത്താവും ഒഴികെ കമ്പനി ഉൾപ്പെടെ മൂന്നാമതൊരാൾ കാണില്ലെന്നതാണ് എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സംവിധാനത്തിന്റെ സവിശേഷത. വാട്സാപ് ഫേസ്ബുക്ക് മെസഞ്ചർ, ടെലഗ്രാം, സിഗ്നൽ പോലുള്ള പ്ലാറ്റ്‌ഫോമുകൾ എൻഡ് ടു എൻഡ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial