അമ്മ ക്ഷേത്രദര്‍ശനത്തിന് പോയ സമയം വീടിനുള്ളില്‍ അതിക്രമിച്ചു കയറി 11കാരിയെ പീഡിപ്പിച്ചു, 63കാരന് 30 വര്‍ഷം കഠിനതടവും പിഴയും
കാസർകോട് :അമ്മ ക്ഷേത്രദർശനത്തിന് പോയ സമയം വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറി ഉറങ്ങിക്കിടക്കുകയായിരുന്ന 11 വയസുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ 63കാരനായ പ്രതിക്ക് 30 വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം അധിക തടവ് അനുഭവിക്കണം. മയിലാട്ടി, പനയാല്‍ ഗ്രാമത്തിലെ കുറുക്കൻകുന്ന് കോളനിയില്‍ താമസിക്കുന്ന മധുസൂദനൻ നായരെയാണ് (63) ഹോസ്ദുർഗ് പോക്സോ സ്പെഷ്യല്‍ കോടതി ജഡ്ജി സുരേഷ് ശിക്ഷിച്ചത്. 2023 മേയ് 25നായിരുന്നു കേസിനാസ്പദമായ സംഭവം. ചീമേനി…

