48 വര്‍ഷത്തിന് ശേഷം ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ പെണ്‍തിളക്കം

ഗുരുവായൂര്‍ : അര നൂറ്റാണ്ടോളം നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ച് ഗുരുവായൂര്‍ ദേവസ്വം ഭരണസമതിയിലേക്ക് വനിത അംഗം. കൊടുങ്ങല്ലൂര്‍ നഗരസഭ മുന്‍ ചെയര്‍പേഴ്സണ്‍ എം യു ഷിനിജയിലൂടെയാണ് ഭരണസമിതിയില്‍ വീണ്ടും വനിത പ്രവേശം സാധ്യമാകുന്നത്. 1978ല്‍ ഭേദഗതി ചെയ്ത ഇപ്പോള്‍ നിലവിലുള്ള ഗുരുവായൂര്‍ ദേവസ്വം ചട്ടമനുസരിച്ച് രൂപവത്കരിച്ച ഒരു ഭരണസമിതിയിലും ഇതുവരെ വനിത അംഗം ഉണ്ടായിട്ടില്ല. 1971 ല്‍ ഗുരുവായൂര്‍ ക്ഷേത്രഭരണം സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷമുള്ള ആദ്യ ഭരണസമിതികളില്‍ സ്ത്രീ പ്രാതിനിധ്യം ഉണ്ടായിരുന്നു. സാഹിത്യകാരി എന്‍ബാലാമണിയമ്മ, ദേവകിയമ്മ…

Read More

ഒരു രൂപക്ക് ഷൂ നൽകുമെന്ന വാഗ്ദാനം; കോഴിക്കോട്ട് സംഘർഷം, പൊലീസ് ലാത്തി വീശി, കടയുടമകൾ കസ്റ്റഡിയിൽ

കോഴിക്കോട് :  ഒരു രൂപക്ക് ഷൂ നൽകുമെന്ന വാഗ്ദാനത്തെ തുടർന്ന് കോഴിക്കോട്ട് കടയ്ക്ക് മുന്നിൽ സംഘർഷം. വാഗ്ദാനം അറിഞ്ഞ് ആളുകൾ പുലർച്ചെ മുതൽ കടയിലെത്തിയത് തിക്കും തിരക്കുമുണ്ടാക്കി. ഇതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു. സോഷ്യൽ മീഡിയ വഴിയായിരുന്നു ഷൂ കടയുടെ പരസ്യം നൽകിയത്. നിരവധി പേരാണ് ഓഫർ ലഭിക്കാനായി എത്തിയത്. സംഘർഷത്തെ തുടർന്ന് കടയുടമകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ട്രെൻഡ് ഫാക്ടറി എന്ന കടയുടമയാണ് ഓഫർ മുന്നോട്ട് വെച്ചത്. നേരത്തെ പ്രവർത്തിച്ചിരുന്ന ഈ കട ഇന്ന് തുറക്കുന്ന സമയത്ത്…

Read More

കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം വീട്ടമ്മ മരിച്ചു; മകന് ഗുരുതര പരിക്ക്

പോത്തൻകോട് : വെഞ്ഞാറമൂട് – പോത്തൻകോട് റോഡിൽ കോലിയക്കോടിന് സമീപമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. കോലിയക്കോട് കിഴമലയ്ക്കൽ ‘ശാന്തിദീപം’ വീട്ടിൽ ഗംഗ (41) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മകനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഞായറാഴ്ച രാവിലെ ഒമ്പതരയോടെ കോലിയക്കോടിനും വേളാവൂരിനും ഇടയിലായിരുന്നു അപകടം. ഗംഗയും മകനും സഞ്ചരിച്ചിരുന്ന ആക്ടീവ സ്കൂട്ടറിൽ കെഎസ്ആർടിസി ഫാസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഗംഗയുടെ ജീവൻ രക്ഷിക്കാനായില്ല.അപകടത്തെത്തുടർന്ന്…

Read More

മറ്റൊരു പെൺകുട്ടിയുമായുള്ള പ്രണയബന്ധം ചോദ്യം ചെയ്‌തു ; കാമുകിയേയും മാതാപിതാക്കളേയും പെട്രോളൊഴിച്ച് തീകൊളുത്തിയ  യുവാവ് അറസ്റ്റിൽ.

ബെംഗളൂരു: മറ്റൊരു പെൺകുട്ടിയുമായുള്ള പ്രണയബന്ധം ചോദ്യം ചെയ്‌ത കാമുകിയേയും മാതാപിതാക്കളേയും പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ബെംഗളൂരുവിലെ തരബനഹള്ളിയിൽ വെള്ളിയാഴ്‌ച നടന്ന സംഭവത്തിലാണ് പ്രതിയെ പൊലീസ് അറസ്റ്റുചെയ്‌തത്‌. പാണ്ഡുരംഗ എന്ന ചന്ദുവാണ് അറസ്റ്റിലായത്. ആക്രമണത്തിൽ പരിക്കേറ്റ മൂന്ന് പേരും ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ്. സുമലത, അമ്മ മഞ്ജമ്മ, അച്ഛൻ ശ്രീറാം എന്നിവരാണ് ചികിത്സയിലുള്ളത്. മഞ്ജമ്മയുടെ പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ സൂചിപ്പിച്ചു. സുമലതയും ചന്ദ്രവും തമ്മിൽ ആറുവർഷമായി പ്രണയത്തിലാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. സുമലത…

Read More

ക്ഷേത്ര സമുച്ചയത്തിലെ ശുചിമുറിയില്‍ രണ്ട് കോളേജ് വിദ്യാർത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

സൂറത്ത്: സൂറത്തിലെ സ്വാമി നാരായണ ക്ഷേത്ര സമുച്ചയത്തിലെ ശുചി മുറിയില്‍ രണ്ട് കോളേജ് വിദ്യാർത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.വിഷം കുത്തിവച്ച്‌ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാവിലെ കോളേജിലേക്ക് പോകുന്നതിനായി വീട്ടില്‍ നിന്ന് ഇറങ്ങിയ രണ്ട് പെണ്‍കുട്ടികളും ഉച്ച കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ലെന്ന് പോലീസ് പറഞ്ഞു. പോലീസില്‍ വിവരമറിയിച്ചതിനെ തുടർന്ന് തിരച്ചില്‍ ആരംഭിച്ചു. ക്ഷേത്ര സമുച്ചയത്തിലാണ് ഇവരുടെ മൊബൈല്‍ ഫോണുകള്‍ അവസാനമായി ഉണ്ടായിരുന്നതെന്ന് പോലീസ് കണ്ടെത്തി. ശനിയാഴ്ചയും തിരച്ചില്‍ തുടർന്നപ്പോള്‍ ഇവരുടെ സ്കൂട്ടറുകള്‍ പരിസരത്ത് പാർക്ക് ചെയ്ത നിലയില്‍…

Read More

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റൺ ഇന്ത്യയുടെ ലക്ഷ്യ സെൻ ഫൈനലില്‍

ബര്‍മിങ്ഹാം: ഇന്ത്യയുടെ ലക്ഷ്യ സെന്‍ ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഫൈനലില്‍ കടന്നു. സെമിയില്‍ കാനഡയുടെ വിക്ടര്‍ ലായിയെ 21-16, 18-21, 21-15ന് തോല്‍പ്പിച്ചു. ഒരു മണിക്കൂറും 37 മിനിറ്റും നീണ്ടുനിന്ന കടുത്ത പോരാട്ടത്തിനൊടുവിലാണ് ലക്ഷ്യ സെന്‍ വിജയം പിടിച്ചെടുത്തത്. കഴിഞ്ഞ വര്‍ഷത്തെ ലോക ചാംപ്യന്‍ഷിപ്പ് വെങ്കല മെഡല്‍ ജേതാവായ വിക്ടര്‍ ലായിയെ മികച്ച പ്രകടനത്തിലൂടെയാണ് ലക്ഷ്യ മറികടന്നത്. നാളെ ഫൈനലില്‍ ചൈനീസ് തായ്പേയ് താരം ലിന്‍ ചുന്‍യിയെയാണ് ലക്ഷ്യ സെന്‍ നേരിടുന്നത്. രണ്ടാം തവണയാണ്…

Read More

സംസ്ഥാനത്തെ മുഴുവന്‍ ജയിലുകളിലും ഏപ്രില്‍ ഒന്നു മുതല്‍ മത്സ്യഫെഡ് മത്സ്യമെത്തിക്കും.

കണ്ണൂര്‍: സംസ്ഥാനത്തെ മുഴുവന്‍ ജയിലുകളിലും ഏപ്രില്‍ ഒന്നു മുതല്‍ മത്സ്യഫെഡ് മത്സ്യമെത്തിക്കും. 57 ജയിലുകളിലേക്കുമുള്ള മത്സ്യമെത്തിക്കാന്‍ ജയില്‍ വകുപ്പും മത്സ്യഫെഡും ധാരണയായി. തടവുകാര്‍ക്കുള്ള ഭക്ഷണ മെനുവില്‍ ആഴ്ചയില്‍ 2 ദിവസം മത്സ്യവിഭവമുണ്ട് നിലവില്‍ പ്രാദേശികമായാണ് മത്സ്യം വാങ്ങുന്നത്. ലഭ്യതക്കുറവു കാരണം ചില ഘട്ടങ്ങളില്‍ മത്സ്യം കിട്ടാറില്ല. മത്സ്യഫെഡിനെ ഏല്‍പിക്കുന്നതോടെ മത്സ്യം ഹാര്‍ബറില്‍നിന്നു നേരിട്ട് ജയിലുകളിലെത്തിക്കും. ഈയിടെ വാങ്ങിയ ശീതീകരണ സൗകര്യമുള്ള 8 വാഹനങ്ങള്‍ വിതരണത്തിനായി മത്സ്യഫെഡ് ഉപയോഗപ്പെടുത്തും. 25 മത്സ്യങ്ങളുടെ പട്ടിക മത്സ്യഫെഡ് ജയില്‍ വകുപ്പിനു നല്‍കിയതില്‍…

Read More

പറവൂര്‍ സീറ്റില്‍ മത്സരിക്കണമെന്ന ആവശ്യവുമായി ഡിസിസി ജനറല്‍ സെക്രട്ടറി എംജെ രാജു രംഗത്ത്

കൊച്ചി: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച പറവൂര്‍ സീറ്റില്‍ മത്സരിക്കണമെന്ന ആവശ്യവുമായി ഡിസിസി ജനറല്‍ സെക്രട്ടറി എംജെ രാജു രംഗത്ത്. കെപിസിസിക്കും എഐസിസിക്കും നിവേദനം നല്‍കിയ രാജു സീറ്റ് ലഭിച്ചില്ലെങ്കില്‍ വിമതനായി മത്സരിക്കുമെന്നും മുന്നറിയിപ്പും നല്‍കി 53 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള തന്നെ പറവൂരിലെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് രാജുവിന്റെ ആവശ്യം. കെപിസിസിക്കും എഐസിസിക്കും നല്‍കിയ നിവേദനത്തില്‍ പറവൂരിലെ ഏതാനും കോണ്‍ഗ്രസ് നേതാക്കളും പിന്തുണച്ച് ഒപ്പ് വെച്ചിട്ടുണ്ട് 8 വര്‍ഷം പറവൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന രാജുവിന്…

Read More

ഇന്ത്യൻ സൂപ്പർ ലീഗിൽ കളിച്ച നാലു മത്സരങ്ങളിൽ നാലും തോറ്റു കേരള ബ്ലാസ്റ്റേഴ്സ്

കൊച്ചിയിൽ നടന്ന മത്സരത്തിൽ ചെന്നൈയാണ് കേരള ബ്ലാസ്റ്റേഴ്സിന് ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചത്. കേരളം നിലവിൽ അവസാന സ്ഥാനത്താണ്. ഇത്തവണ ഇന്ത്യൻ സൂപ്പർ ലീഗിൽ തരംതാഴ്ത്തൽ ഉണ്ടായതുകൊണ്ട് തന്നെ ഇനിയുള്ള മത്സരങ്ങൾ എല്ലാം നിർണായക മത്സരങ്ങൾ ആയിരിക്കും. അല്ലെങ്കിൽ അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് കളിക്കാൻ സാധിക്കില്ല.

Read More

കേരളത്തിൽ രാഹുൽ ഗാന്ധിയുടെ 5 വമ്പൻ പ്രഖ്യാപനങ്ങൾ, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയും ക്ഷേമ പെൻഷൻ 3000 രൂപ

നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേരളത്തിൽ ജനപ്രിയ പ്രഖ്യാപനങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കർണായടകയിലും തെലങ്കാനയിലുമടക്കം അധികാരം പിടിച്ചതിന് സമാനമായ അഞ്ചിന ഗ്യാരണ്ടികളാണ് പ്രഖ്യാപിച്ചത്. കേരളത്തിൽ യു ഡി എഫ് അധികാരത്തിൽ തിരിച്ചെത്തിയാൽ സ്ത്രീകൾക്കെല്ലാം കെ എസ് ആർ ടി സി ബസുകളിൽ സൗജന്യ യാത്ര എന്നതാണ് ഒന്നാമത്തെ തെരഞ്ഞെടുപ്പ് വാഗ്ദാനം. ഇതിനൊപ്പം തന്നെ കോളേജ് വിദ്യാർഥിനികൾക്ക് പ്രതിമാസം 1000 രൂപ ധനസഹായവും പ്രഖ്യാപിച്ചു. പ്രതിമാസ ക്ഷേമ പെൻഷൻ 3000 രൂപയായി വർദ്ധിപ്പിക്കൽ എന്നതാണ് രണ്ടാമത്തെ ഗ്യാരണ്ടി….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial