എറണാകുളം : അലക്ഷ്യമായി കാർ ഓടിച്ചതിന് സുരാജ് വെഞ്ഞാറമൂടിനെതിരെ പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.ഇന്നലെ നടന്ന കാർ അപകടവുമായി ബന്ധപ്പെട്ട് സഞ്ചരിച്ച കാറുമായി സുരാജ് വെഞ്ഞാറമൂട് സ്റ്റേഷനിൽ ഹാജരാകണം.
പാലാരിവട്ടത്തുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് സാരമായി പരിക്കേറ്റിരുന്നു. മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ബൈക്കിൽ യാത്ര ചെയ്തിരുന്ന ശരത്തിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശരത്തിന്റെ കാലിന് ശസ്ത്രക്രിയ വേണ്ടി വരുമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
അപകടത്തിൽ സുരാജ് വെഞ്ഞാറമൂടിന് കാര്യമായ പരിക്കുകളില്ല.
അലക്ഷ്യമായി കാർ ഓടിച്ചു സുരാജ് വെഞ്ഞാറമൂടിനെതിരെ കേസ്
