ഗ്രോ ബാഗിൽ കൃഷിനടത്തിയത് പതിമൂന്ന് കഞ്ചാവ് ചെടികൾ; യുവാവിനെ പിടികൂടി പൊലീസ്

കൊച്ചി: എറണാകുളം വഴിക്കുളങ്ങരയിൽ ഗ്രോ ബാഗിൽ കഞ്ചാവ് കൃഷിനടത്തിയ യുവാവിനെ പൊലീസ് പിടികൂടി. പതിമൂന്ന് കഞ്ചാവ് ചെടികളാണ് പരിശോധനയിൽ കണ്ടെത്തിയത്. എറണാകുളം റൂറൽ എസ്പിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് നോർത്ത് പറവൂർ സ്വദേശി സുധീഷിനെ പറവൂർ പൊലീസ് പിടികൂടിയത്.

വഴിക്കുളങ്ങരയിൽ ഓട്ടോ വര്‍ക്ക് ഷോപ്പ് വാടകയ്ക്കെടുത്ത് നടത്തുകയാണ് പിടിയിലായ പ്രതി. വർക്ക് ഷോപ്പിന് സമീപം ആളൊഴിഞ്ഞ ഭാഗത്താണ് കഞ്ചാവ് നട്ടുവളർത്തിയത്. മൂന്ന് ഗ്രോ ബാഗുകളിലായി പന്ത്രണ്ട് കഞ്ചാവ് ചെടിയും തറയിൽ ഒരെണ്ണവുമായിരുന്നു നട്ടത്. രണ്ട് മാസം മുമ്പാണ് വിത്ത് പാകിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. കണ്ടെത്തിയ തൈകൾക്ക് പതിനെട്ട് സെന്റീമീറ്റർ നീളം വരും. അഞ്ച് വർഷമായി ഇയാൾ വര്‍ക്ക് ഷോപ്പ് നടത്തുന്നുണ്ട്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: